---
title: "കോളയാട്ട് നായയുടെ കടിയേറ്റ് മാൻ ചത്തു ; മറ്റൊന്നിന് പരിക്ക്"
english_title: "A deer died after being bitten by a koalayat dog; Injury to another"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232277/a-deer-died-after-being-bitten-by-a-koalayat-dog-injury-to-another"
published_at: "2024-08-31T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2ce8866523_Untitled-2_copy.jpg"
keywords: []
---

# കോളയാട്ട് നായയുടെ കടിയേറ്റ് മാൻ ചത്തു ; മറ്റൊന്നിന് പരിക്ക്

> **Lead Summary:** **കോളയാട്: ** കോളയാട് തെരുവ് നായകളുടെ ആക്രമണത്തിൽ കോളയാട്ട് ഒരു മാൻ ചാവുകയും, മറ്റൊരു മാനിന് ഗുരുതരമായി പരിക്കേൽക്കുക യും ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് കോളയാട് ചോലയിൽ നായയുടെ കടിയേറ്റ് മാനിനെ ചത്ത നിലയിൽ കണ്ടെത്തിയത്.

## Article Content

**കോളയാട്: ** കോളയാട് തെരുവ് നായകളുടെ ആക്രമണത്തിൽ കോളയാട്ട് ഒരു മാൻ ചാവുകയും, മറ്റൊരു മാനിന് ഗുരുതരമായി പരിക്കേൽക്കുക യും ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് കോളയാട് ചോലയിൽ നായയുടെ കടിയേറ്റ് മാനിനെ ചത്ത നിലയിൽ കണ്ടെത്തിയത്.

കൊട്ടിയൂർ റേഞ്ച് വനപാലകർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ. മഹേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.ജിതിൻ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.

കോളയാട് ടൗണിന് സമീപം വനത്തിൽ നിന്നും കൂട്ടം തെറ്റിയെത്തിയ മാനിനെ തെരുവ് നായകൾ കടിച്ച് പരിക്കേല്പിക്കുകയായിരു ന്നു.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് ടൗണിന് സമീപം പരുക്കേറ്റ നിലയിൽ മാനിനെ നാട്ടുകാർ കണ്ടെത്തിയത്. കണ്ണവും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ എത്തിച്ച് ചികിത്സ നൽകിയ മാനിനെ വനത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232277/a-deer-died-after-being-bitten-by-a-koalayat-dog-injury-to-another)