---
title: "കണ്ണൂരിൽ ജോലികഴിഞ്ഞ് പോകുകയായിരുന്ന ബസ്ഡ്രൈവറെ ആക്രമിച്ചു"
english_title: "A bus driver who was leaving after work in Kannur was attacked"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232260/a-bus-driver-who-was-leaving-after-work-in-kannur-was-attacked"
published_at: "2024-08-31T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2b7c5b1d89_download_(3).jpg"
keywords: []
---

# കണ്ണൂരിൽ ജോലികഴിഞ്ഞ് പോകുകയായിരുന്ന ബസ്ഡ്രൈവറെ ആക്രമിച്ചു

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ പെരിങ്ങോത്താണ് സ്വകാര്യ ബസ് ജീവനക്കാരനെ അക്രമിച്ചത്. ചൂരൽ ഒയോളം സ്വദേശി ഷാജിക്കാണ് അക്രമത്തിൽ പരിക്കേറ്റത്.

## Article Content

**കണ്ണൂർ:** കണ്ണൂർ പെരിങ്ങോത്താണ് സ്വകാര്യ ബസ് ജീവനക്കാരനെ അക്രമിച്ചത്. ചൂരൽ ഒയോളം സ്വദേശി ഷാജിക്കാണ് അക്രമത്തിൽ പരിക്കേറ്റത്.

വെള്ളിയാഴ്ച രാത്രി ഒൻപതോടെ മടക്കാം പൊയിലിലാണ് സംഭവം. അക്രമത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. മാതമംഗലം ഭാഗത്തുനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ വരുന്ന ഷാജിയെ മടക്കാംപൊയിൽ ക്ഷേത്രത്തിന് സമീപമുള്ള കലുങ്കിനടുത്തുവെച്ച് വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു.

വാഹനം റോഡിലേക്ക് തള്ളിയിട്ട് ഷാജിയെ ക്രൂരമായി മർദിച്ചു. മർദനത്തിൽ തലയ്ക്കും ശരീരത്തിലും പരിക്കേറ്റു. നാട്ടുകാരും, പോലീസും സംഭവസ്ഥലത്തെത്തി. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞി ല്ലെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232260/a-bus-driver-who-was-leaving-after-work-in-kannur-was-attacked)