---
title: "ഇ.പിയെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കി ; പകരം ചുമതല ടി.പി രാമകൃഷ്ണന്"
english_title: "EP was removed from the post of LDF convener;TP Ramakrishnan is in charge instead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232245/ep-was-removed-from-the-post-of-ldf-convenertp-ramakrishnan-is-in-charge-instead"
published_at: "2024-08-31T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2a8e206d80_Untitled-2_copy.jpg"
keywords: []
---

# ഇ.പിയെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കി ; പകരം ചുമതല ടി.പി രാമകൃഷ്ണന്

> **Lead Summary:** ** **എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇ.പി ജയരാജനെ നീക്കി. കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി സന്നദ്ധത അറിയിച്ചിരുന്നു.ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച് നടത്തിയിട്ടുണ്ടെന്ന് ജയരാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ഫ്ലാറ്റിൽ എത്തിയാണ് ജാവഡേക്കർ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നുമാണ് പറഞ്ഞത്.

## Article Content

** **എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇ.പി ജയരാജനെ നീക്കി. കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി സന്നദ്ധത അറിയിച്ചിരുന്നു.ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച് നടത്തിയിട്ടുണ്ടെന്ന് ജയരാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ഫ്ലാറ്റിൽ എത്തിയാണ് ജാവഡേക്കർ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നുമാണ് പറഞ്ഞത്.

പ്രമുഖ സി.പി.എം നേതാവ് ബി.ജെ.പി നേതൃത്വവുമായി ചർച്ച നടത്തിയെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ശോഭാ സുരേന്ദ്രനാണ്. ആ നേതാവ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ എന്ന കെ.സുധാകരന്റെ പ്രസ്താവനയോടെ വിവാദം വീണ്ടും ചൂട് പിടിച്ചു.

ആരോപണം ഇ.പി ജയരാജൻ നിഷേധിച്ചതിന് പിന്നാലെ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ടി.ജി നന്ദകുമാറും ശോഭ സുരേന്ദ്രനും രംഗത്തെത്തി. ഒടുവിൽ ജാവഡേക്കറൈ കണ്ടെന്ന് ഇ.പി സമ്മതിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232245/ep-was-removed-from-the-post-of-ldf-convenertp-ramakrishnan-is-in-charge-instead)