---
title: "സല്യൂട്ട്, നാദാപുരം ഗവ.ആശുപത്രി ടീം ; ബസ് അപകടത്തിൽ  കൊഴിഞ്ഞ പല്ല്  അപകട  സ്ഥലത്തു നിന്നും  കണ്ടെത്തി വിദ്യാർത്ഥിക്ക്  ഉറപ്പിച്ച് നൽകി"
english_title: "Salute, Nadapuram Govt Hospital Team; The tooth that fell out in the bus accident was found from the accident site and given to the student"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232162/salute-nadapuram-govt-hospital-team-the-tooth-that-fell-out-in-the-bus-accident-was-found-from-the-accident-site-and-given-to-the-student"
published_at: "2024-08-30T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1cc387a767_download_(3).jpg"
keywords: []
---

# സല്യൂട്ട്, നാദാപുരം ഗവ.ആശുപത്രി ടീം ; ബസ് അപകടത്തിൽ  കൊഴിഞ്ഞ പല്ല്  അപകട  സ്ഥലത്തു നിന്നും  കണ്ടെത്തി വിദ്യാർത്ഥിക്ക്  ഉറപ്പിച്ച് നൽകി

> **Lead Summary:** ** ** കെ എസ് ആർ ടി സി ബസ്സും, സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകി നാദാപുരം ഗവ. ആശുപത്രിലെ ഡോക്ടർമാരും, ജീവനക്കാരും. അപകടത്തിൽ നഷ്‌ടമായ വിദ്യാർത്ഥിയുടെ പല്ല് അപകട സ്ഥലത്ത് നിന്നും തിരഞ്ഞു കണ്ടുപിടിച്ച് ഉറപ്പിച്ച് നൽകി ആശുപത്രിയിലെ ദന്ത വിഭാഗം ജീവനക്കാരുടെ മാതൃക.

## Article Content

** ** കെ എസ് ആർ ടി സി ബസ്സും, സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകി നാദാപുരം ഗവ. ആശുപത്രിലെ ഡോക്ടർമാരും, ജീവനക്കാരും. അപകടത്തിൽ നഷ്‌ടമായ വിദ്യാർത്ഥിയുടെ പല്ല് അപകട സ്ഥലത്ത് നിന്നും തിരഞ്ഞു കണ്ടുപിടിച്ച് ഉറപ്പിച്ച് നൽകി ആശുപത്രിയിലെ ദന്ത വിഭാഗം ജീവനക്കാരുടെ മാതൃക.

വിദ്യാർത്ഥിയുടെ പല്ല് മൈനർ ശസ്ത്രക്രീയയിലൂടെയാണ് ഉറപ്പിച്ചത്. താലൂക്ക് ആശുപത്രിയിലെ ഡെൻ്റൽ സർജൻ ഡോ. നിപുൻ്റെ നേതൃത്വത്തിലായിരുന്നു മാതൃകാ പ്രവർത്തനം. എടച്ചേരി സ്വദേശിയായ കൊറോത്ത് ആദിദേവിന്റെ (16) പല്ലാണ് അപകടത്തിൽ കൊഴിഞ്ഞു പോയത്.

ഇന്ന് രാവിലെ ഗുരുവായൂരിലേക്ക് യാത്ര പുറപ്പെട്ട കെഎസ്ആർടിസി ബസ്സും, സ്വകാര്യബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . അപകടത്തിൽ നഷ്ടമായ പല്ല് ഡോക്ടറുടെ നിർദ്ദേശപ്രകാരം നാദാപുരം ഗവണ്മെന്റ് ആശുപത്രി

ജീവനക്കാർ ബസ്സിൽ നിന്നും തിരഞ്ഞു കണ്ടുപിടിക്കുകയും, ആശുപത്രിയിൽ എത്തി ശാസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിക്കുക യുമായിരുന്നു.

ഇരിങ്ങണ്ണൂർ ഹൈസ്കൂൾ വിദ്യാർത്ഥിയായ ആദിദേവ് രാവിലെ സ്കൂളിലേക്ക് പോകുന്ന വഴിയ്ക്കായിരുന്നു അപകടം .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232162/salute-nadapuram-govt-hospital-team-the-tooth-that-fell-out-in-the-bus-accident-was-found-from-the-accident-site-and-given-to-the-student)