---
title: "കോഴിക്കോട് പേരാമ്പ്രയിലെ ലോഡ്‌ജിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "A middle-aged man was found hanging dead at a lodge in Perampra, Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232108/a-middle-aged-man-was-found-hanging-dead-at-a-lodge-in-perampra-kozhikode"
published_at: "2024-08-30T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d18914d4eee_download_(2).jpg"
keywords: []
---

# കോഴിക്കോട് പേരാമ്പ്രയിലെ ലോഡ്‌ജിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട് :**പേരാമ്പ്രയിലെ ലോഡ്‌ജിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരയാട് നെല്ലിയുള്ള പറമ്പിൽ പ്രമോദ് (ഗോപി) ആണ് മരിച്ചത്.

## Article Content

**കോഴിക്കോട് :**പേരാമ്പ്രയിലെ ലോഡ്‌ജിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരയാട് നെല്ലിയുള്ള പറമ്പിൽ പ്രമോദ് (ഗോപി) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് പ്രമോദിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോൺട്രാക്ട‌ർ ആയി ജോലി ചെയ്യുന്ന പ്രമോദ് ഇന്നലെയാണ് പേരാമ്പ്രയിലെ ലോഡ്‌ജിൽ റൂം എടുത്തത്.

രാത്രി വൈകിയിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ലോഡ്‌ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. ഭാര്യ. ഷൈമ. മക്കൾ:കർണിക, കാർത്തിക്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232108/a-middle-aged-man-was-found-hanging-dead-at-a-lodge-in-perampra-kozhikode)