---
title: "അസാധാരണ സമരവുമായി പി.വി അൻവർ എംഎൽഎ ; മലപ്പുറം എസ്‌പിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം"
english_title: "PV Anwar MLA with unusual strike; A sit-in protest in front of Malappuram SP's official residence"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232101/pv-anwar-mla-with-unusual-strike-a-sit-in-protest-in-front-of-malappuram-sps-official-residence"
published_at: "2024-08-30T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1852d6e7a4_Untitled-3_copy.jpg"
keywords: []
---

# അസാധാരണ സമരവുമായി പി.വി അൻവർ എംഎൽഎ ; മലപ്പുറം എസ്‌പിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം

> **Lead Summary:** ** **മലപ്പുറം എസ് പി എസ് ശശിധരന്റെ ക്യാമ്പ് ഓഫീസിന് (ഔദ്യോഗിക വസതി) മുന്നിൽ അസാധാരണ സമരവുമായി പി വി അൻവർ എംഎൽഎ. എസ്‌പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ

## Article Content

** **മലപ്പുറം എസ് പി എസ് ശശിധരന്റെ ക്യാമ്പ് ഓഫീസിന് (ഔദ്യോഗിക വസതി) മുന്നിൽ അസാധാരണ സമരവുമായി പി വി അൻവർ എംഎൽഎ. എസ്‌പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ

നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉൾപ്പെടെ ഉന്നയിച്ചാണ് പി വി അൻവർ എംഎൽഎ കുത്തിയിരുപ്പ് സമരം നടത്തിയത്.

പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്‌പി ക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്‌പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ്

വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്കറിയയിൽ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത‌് ജയിലിൽ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളും സ്ഥാപിച്ചുകൊണ്ടായിരുന്നു പി വി അൻവറിന്റെ കുത്തിയിരിപ്പ് പ്രതിഷേധം.

പൊലീസ് സ്റ്റേഷൻ നിർമിക്കുന്നില്ലെങ്കിൽ എടക്കര പൊലീസ് സ്റ്റേഷന് നാലു വർഷം മുമ്പ് ജനങ്ങൾ ദാനമായി നൽകി 50 സെന്റ് സ്ഥലം ഉടമകൾക്ക് തിരിച്ചുനൽകാൻ നടപടി സ്വീകരിക്കുക,ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്‌പിയുടെ അഹങ്കാരം അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും കുത്തിയിരിപ്പ് സമരം നടത്തുന്നതിന് സമീപം ബാനറിലായി എഴുതിയിട്ടുണ്ട്.

പാവങ്ങൾക്ക് നിർമ്മിക്കുന്ന സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിയെ മലപ്പുറം പൊലീസ് മേധാവി മനപൂർവം തടസപ്പെടുത്തുകയാണെന്നാണ് പിവി അൻവർ എംഎൽഎയുടെ ആരോപണം.

ലൈഫ് പദ്ധതി അട്ടിമറിച്ചു, വാർത്ത ചോർത്തി, മരം മുറിച്ചു എന്നിങ്ങനെ വിവിധ വിഷയങ്ങളിലായാണ് പ്രതിഷേധമെന്ന് പിവി അൻവർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232101/pv-anwar-mla-with-unusual-strike-a-sit-in-protest-in-front-of-malappuram-sps-official-residence)