---
title: "മുകേഷ് ഒരു നിമിഷം പോലും എം എൽ എ സ്ഥാനത്തു തുടരരുതെന്ന് സി പി ഐ നേതാവ് ആനിരാജ ; രാജി വേണ്ടെന്നും, അന്വേഷണം നടക്കട്ടെയെന്നും കെ.കെ ശൈലജ"
english_title: "CPI leader Aniraja said that Mukesh should not remain as MLA even for a moment;KK Shailaja said that there is no need to resign, let the investigation be done"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232015/cpi-leader-aniraja-said-that-mukesh-should-not-remain-as-mla-even-for-a-momentkk-shailaja-said-that-there-is-no-need-to-resign-let-the-investigation-be-done"
published_at: "2024-08-29T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d0a72fb6543_Untitled-4_copy.jpg"
keywords: []
---

# മുകേഷ് ഒരു നിമിഷം പോലും എം എൽ എ സ്ഥാനത്തു തുടരരുതെന്ന് സി പി ഐ നേതാവ് ആനിരാജ ; രാജി വേണ്ടെന്നും, അന്വേഷണം നടക്കട്ടെയെന്നും കെ.കെ ശൈലജ

> **Lead Summary:** ** **ലൈംഗിക ആരോപണക്കേ സിൽപ്പെട്ട നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. ഭരണ കക്ഷിയിൽപ്പെട്ട എംഎൽഎ എന്ന നിലയിൽ ഇത്തരം ഗുരുതര ആരോപണങ്ങൾ വന്നാൽ തൽ സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമെന്നും ആനി രാജ പറഞ്ഞു.

## Article Content

** **ലൈംഗിക ആരോപണക്കേ സിൽപ്പെട്ട നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. ഭരണ കക്ഷിയിൽപ്പെട്ട എംഎൽഎ എന്ന നിലയിൽ ഇത്തരം ഗുരുതര ആരോപണങ്ങൾ വന്നാൽ തൽ സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമെന്നും ആനി രാജ പറഞ്ഞു.

സിനിമാ മേഖലയിലെ ചൂഷണങ്ങൾക്കെതിരെ പരാതി നൽകിയ വനിതകൾക്കൊപ്പമാണ് സർക്കാർ നിൽക്കേണ്ടത്. ഇതിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. തുടക്കത്തിൽ പരാതി കൊടുത്താൽ പരിശോധിക്കാം എന്ന നിലപാടിൽ നിന്ന് മാറി പ്രത്യേക സംഘത്തെ നിയോഗിച്ചത് വിഷയം ഗൗരവത്തോടെ കാണുന്നതുകൊണ്ടാണ്.

മുകേഷി ന് എതിരെയുള്ള ആരോപണങ്ങൾ ഇടത് പക്ഷത്തിനെതി രെയുള്ള ആക്രമണമെന്നത് ശരിയല്ല. ഇടതുപക്ഷമെന്നത് സ്ത്രീപക്ഷത്തിന് അനുകൂലമായ നിലപാടാണ്.

ഇതിന് ആർജവമുള്ള സർക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരെന്നും ആനിരാജ പറഞ്ഞു. അതേസമയം യുവതിയുടെ പരാതിയിൽ അന്വേഷണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം കെ.കെ ശൈലജ നിരസിച്ചു.

അന്വേഷണം തുടരട്ടെയെന്നും അതിനുമുമ്പെ രാജിവെക്കണമെന്ന് പറയാൻ പറ്റില്ലെന്നും കെ.കെ.ശൈലജ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയടക്കം വ്യക്തമാക്കിയത്.

ഇതിനുപുറമെ സിനിമ ഷൂട്ടിങ് സെറ്റുകളിൽ ഐസിസി രൂപീകരിക്കാനും സർക്കാർ തീരുമാനമെടുത്തിരുന്നു. ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. അന്വേഷണം നടക്കട്ടെയെന്നും ശൈലജ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232015/cpi-leader-aniraja-said-that-mukesh-should-not-remain-as-mla-even-for-a-momentkk-shailaja-said-that-there-is-no-need-to-resign-let-the-investigation-be-done)