---
title: "ദേശീയ കായിക ദിനം ; ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ കൂട്ടയോട്ടം നടത്തി"
english_title: "National Sports Day;Champat Chotavur Higher Secondary School organized rally"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231983/national-sports-daychampat-chotavur-higher-secondary-school-organized-rally"
published_at: "2024-08-29T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d04da4ae914_Untitled-6_copy.jpg"
keywords: []
---

# ദേശീയ കായിക ദിനം ; ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ കൂട്ടയോട്ടം നടത്തി

> **Lead Summary:** ചമ്പാട്: ദേശിയ കായിക ദിനമായി ആഘോഷിക്കുന്ന ധ്യാൻചന്ദിൻ്റെ ജന്മദിനത്തിൽ ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ കൂട്ടയോട്ടം നടത്തി.

## Article Content

ചമ്പാട്: ദേശിയ കായിക ദിനമായി ആഘോഷിക്കുന്ന ധ്യാൻചന്ദിൻ്റെ ജന്മദിനത്തിൽ ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ കൂട്ടയോട്ടം നടത്തി.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ. പവിത്രൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. ഇൻ്റർനാഷണൽ മാസ്റ്റേർസ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കെ.പി സുശാനന്ദിനെ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. അശോകൻ, വാർഡ് മെമ്പർ കെ.കെ. മണിലാൽ, പിടിഎ പ്രസി. നസീർ ഇടവലത്ത്, പ്രധാനധ്യാപകൻ കെ.പി.ജയരാജൻ കെ.സി. വത്സൻ കെ.സനിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231983/national-sports-daychampat-chotavur-higher-secondary-school-organized-rally)