---
title: "പിതാവിന്റെ അസുഖം മാറ്റാൻ മന്ത്രവാദം; 12 കാരിയെ ശ്മശാനത്തിലെത്തിച്ച് ബലാത്സംഗം, അയൽവാസി അറസ്റ്റിൽ"
english_title: "Incantation to cure father's illness;Rape of 12-year-old girl by bringing her to the crematorium, neighbor arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231966/incantation-to-cure-fathers-illnessrape-of-12-year-old-girl-by-bringing-her-to-the-crematorium-neighbor-arrested"
published_at: "2024-08-29T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d0382604cf4_66d02d3bf1237_rape.jpg"
keywords: []
---

# പിതാവിന്റെ അസുഖം മാറ്റാൻ മന്ത്രവാദം; 12 കാരിയെ ശ്മശാനത്തിലെത്തിച്ച് ബലാത്സംഗം, അയൽവാസി അറസ്റ്റിൽ

> **Lead Summary:** ** ** പിതാവിന്റെ അസുഖം മാറ്റാനെന്ന വ്യാജേന നടന്ന മന്ത്രവാദ ചടങ്ങിനിടെ 12 കാരിയെ ക്രൂരമായ ബലാത്സംഗം ചെയ്ത 52 കാരൻ അറസ്റ്റിൽ.

## Article Content

** ** പിതാവിന്റെ അസുഖം മാറ്റാനെന്ന വ്യാജേന നടന്ന മന്ത്രവാദ ചടങ്ങിനിടെ 12 കാരിയെ ക്രൂരമായ ബലാത്സംഗം ചെയ്ത 52 കാരൻ അറസ്റ്റിൽ.

തിങ്കളാഴ്ച വൈകുന്നേരം നോർത്ത് ഡൽഹിയിലെ കഞ്ജവാലയിലാണ് സംഭവം. പെൺകുട്ടിയുടെ അയൽക്കാരനായ ശെരീഫാണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; വിട്ടുമാറാത്ത ശ്വാസകോശരോഗം മൂലം വിഷമിച്ചിരുന്ന ഒരു പഴക്കച്ചവടക്കാരനാണ് പെൺകുട്ടിയുടെ പിതാവ്.

പിതാവിനും അഞ്ച് വയസ്സുള്ള സഹോദരിയും നാല് വയസ്സുള്ള സഹോദരനുമൊപ്പമാണ് ഇവർ താമസിക്കുന്നത്. വർഷങ്ങളായി ശ്മശാനത്തിൽ ജോലി ചെയ്യുകയും അയൽപക്കത്ത് താമസിക്കുകയും ചെയ്ത പ്രതി ചെറിയ വീട്ടുജോലികളിൽ കുടുംബത്തെ സഹായിക്കുമായിരുന്നു.

തിങ്കളാഴ്ച രാവിലെ ഇവരുടെ വീട്ടിലെത്തിയ ഇയാൾ പിതാവിനോട് അടുത്തുള്ള കടയിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങി വരുവാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ അസുഖം മാറ്റാൻ ചില മന്ത്രവാദ ചടങ്ങുകൾ നടത്താൻ മകളെ ശ്മശാനത്തിലേക്ക് അയയ്‌ക്കാനും ആവശ്യപ്പെട്ടു.

തുടർന്ന് പെൺകുട്ടി ശ്മശാനത്തിലെത്തിയപ്പോൾ പ്രതി ചില മന്ത്രവാദ ചടങ്ങുകൾ തുടങ്ങിയിരുന്നു. ആദ്യം കുറച്ച് ഗ്രാമ്പൂ എടുത്ത് പെൺകുട്ടിക്ക് ചുറ്റും വട്ടമിട്ടു.

പിന്നീട് ഒരു ശവക്കുഴിയിൽ കുറച്ച് ധൂപവർഗ്ഗങ്ങൾ കത്തിക്കാൻ അവൻ അവളോട് ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ പെൺകുട്ടിയെ ശ്മശാനത്തിന് പിന്നിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്.

ആരെയും അറിയിക്കരുതെന്നും അറിയിച്ചാൽ പിതാവ് മരിക്കുമെന്ന് ഭീഷണിയും കൂടാതെ 51 രൂപയും നൽകി അവൾക്ക് നൽകി. അന്ന് വൈകുന്നേരം വീട്ടിൽ ചെന്ന്, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും ജനനേന്ദ്രിയത്തിൽ നിന്ന് രക്തസ്രാവം ഉണ്ടായിട്ടും, പിതാവിന്റെ ജീവനെ ഭയന്ന് അവൾ സംഭവം മനസ്സിൽ സൂക്ഷിച്ചു.

എന്നാൽ, ചൊവ്വാഴ്ച രാവിലെ ആരോഗ്യനില വഷളാകുകയും രക്തസ്രാവം രൂക്ഷമാവുകയും ചെയ്തതിനെ തുടർന്ന് സഹോദരിയോട് സംഭവം പറഞ്ഞു. തുടർന്ന് പിതാവിനെയും പൊലീസിനെയും വിവരമറിയിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് പോലീസ് കൺട്രോൾ റൂമിലേക്ക് പരാതി ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാഞ്ജവാലയിലെ ഒരു സ്ഥലത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.

പെൺകുട്ടിയെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പൊലീസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231966/incantation-to-cure-fathers-illnessrape-of-12-year-old-girl-by-bringing-her-to-the-crematorium-neighbor-arrested)