---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തുടരുന്നു ; അര ലക്ഷം രൂപ നൽകി പാട്യം ഗോപാലൻ  പൊതുജന വായനശാല"
english_title: "Assistance to Chief Minister's Relief Fund Continues;Patyam Gopalan Public Library by paying half a lakh rupees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231925/assistance-to-chief-ministers-relief-fund-continuespatyam-gopalan-public-library-by-paying-half-a-lakh-rupees"
published_at: "2024-08-29T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d0199c3b630_myyyyyy.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തുടരുന്നു ; അര ലക്ഷം രൂപ നൽകി പാട്യം ഗോപാലൻ  പൊതുജന വായനശാല

> **Lead Summary:** ** **വയനാടിനെ ചേർത്ത് പിടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം തുടരുന്നു. ചെറുതും വലുതുമായ സഹായങ്ങളാണ് പ്രവഹിക്കുന്നത്.

## Article Content

** **വയനാടിനെ ചേർത്ത് പിടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം തുടരുന്നു. ചെറുതും വലുതുമായ സഹായങ്ങളാണ് പ്രവഹിക്കുന്നത്.

നിള്ളങ്ങൽ പാട്യം ഗോപാലൻ പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയം ദുരിതാശ്വാസ നിധിയിലേക്ക് അൻപതിനായിരം രൂപ നൽകി. വായനശാല ഭാരവാഹികൾ കെ.പി മോഹനൻ എം.എൽ.എക്ക് കൈമാറി. ആക്രി പെറുക്കിയും ചായക്കട നടത്തിയുമാണ് സംഖ്യ സ്വരൂപിച്ചത്.

എൻ. അനിൽ കുമാർ, ഇ.എം അശോകൻ മാസ്റ്റർ, എ.പി.ലിബിഷ , സി. പ്രഭാകരൻ, കെ. രാജു, ടി.സുരേന്ദ്രൻ, വി നാസർ, സി.കെ. ബാബു. എം.ബാബു, കെ. ജിഷ , സി.പ്രീത, എം.അനുഗ്രഹ് , ടി. ജോഷി ജനപ്രതിനിധികളായ ചന്ദ്രിക പതിയൻ്റവിട എം.ബീന തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമിക സ്വയം സഹായ സംഘവും ,നെയ്യൻകാവ് ചതയകമ്മിറ്റിയും ചടങ്ങിൽ തുക കൈമാറി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231925/assistance-to-chief-ministers-relief-fund-continuespatyam-gopalan-public-library-by-paying-half-a-lakh-rupees)