---
title: "നടിയുടെ ലൈംഗിക പീഡന പരാതിയിൽ  മുകേഷിനെതിരെ കേസ് ; ജാമ്യമില്ലാ വകുപ്പ് ചുമത്തി "
english_title: "Case against Mukesh on sexual harassment complaint of actress;The non-bailable section was imposed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231904/case-against-mukesh-on-sexual-harassment-complaint-of-actressthe-non-bailable-section-was-imposed"
published_at: "2024-08-29T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d009b5d190b_niiiiii.jpg"
keywords: []
---

# നടിയുടെ ലൈംഗിക പീഡന പരാതിയിൽ  മുകേഷിനെതിരെ കേസ് ; ജാമ്യമില്ലാ വകുപ്പ് ചുമത്തി 

> **Lead Summary:** ** **കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു.

## Article Content

** **കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്.

ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ,  ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231904/case-against-mukesh-on-sexual-harassment-complaint-of-actressthe-non-bailable-section-was-imposed)