---
title: "മലേഷ്യയില്‍ ബിസിനസ്സില്‍ പങ്കാളിയാക്കാം  എന്ന് പറഞ്ഞ് തട്ടിപ്പ് ;  ചൊക്ലി സ്വദേശിനിയില്‍ നിന്നും പണം തട്ടിയ  പ്രതി അറസ്റ്റില്‍."
english_title: "Fraud by claiming to be a business partner in Malaysia; Accused of extorting money from Chokli woman arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231889/fraud-by-claiming-to-be-a-business-partner-in-malaysia-accused-of-extorting-money-from-chokli-woman-arrested"
published_at: "2024-08-29T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cffcc0c70cf_Untitled-1_copy.jpg"
keywords: []
---

# മലേഷ്യയില്‍ ബിസിനസ്സില്‍ പങ്കാളിയാക്കാം  എന്ന് പറഞ്ഞ് തട്ടിപ്പ് ;  ചൊക്ലി സ്വദേശിനിയില്‍ നിന്നും പണം തട്ടിയ  പ്രതി അറസ്റ്റില്‍.

> **Lead Summary:** **ചൊക്ലി: **മലേഷ്യയില്‍ ബിസിനസ്സില്‍ പങ്കാളിയാക്കാം എന്ന് പറഞ്ഞ് തട്ടിപ്പ് ,ചൊക്ലി സ്വദേശിനിയില്‍ നിന്നും പണം തട്ടിയ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് രാമനാഥപുരം പൊട്ടഗവയല്‍ സ്വദേശി സിക്കന്തര്‍ അലി ഖാദര്‍ മീരാനെയാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയതത്.

## Article Content

**ചൊക്ലി: **മലേഷ്യയില്‍ ബിസിനസ്സില്‍ പങ്കാളിയാക്കാം എന്ന് പറഞ്ഞ് തട്ടിപ്പ് ,ചൊക്ലി സ്വദേശിനിയില്‍ നിന്നും പണം തട്ടിയ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് രാമനാഥപുരം പൊട്ടഗവയല്‍ സ്വദേശി സിക്കന്തര്‍ അലി ഖാദര്‍ മീരാനെയാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയതത്.

2020 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറത്തുള്ള വാട്‌സപ്പ് ഗ്രൂപ്പ് വഴി പരിചയപ്പെട്ട സുഹൃത്തു വഴി യാണ് മലേഷ്യയില്‍ നടത്തുന്ന കോഫി ബിസിനസ്സില്‍ പങ്കാളിയാക്കാം എന്ന് കബളിപ്പിച്ച് വിവിധ ദിവസങ്ങളിലായി നാല് ലക്ഷം രൂപയാണ് പ്രതി പരാതിക്കാരിയില്‍ നിന്നും കൈപറ്റിയത്.

എന്നാല്‍ പണം വാങ്ങി നാളുകള്‍ കഴിഞ്ഞിട്ടും ബിസിനസ്സില്‍ പങ്കാളിയാക്കാതിരിക്കുകയും പണം തിരിച്ചു കൊടുക്കാതിരിക്കുകയും ചെയ്തതോടെയാണ് ചൊക്ലി സ്വദേശിനി പോലീസില്‍ പരാതി നല്‍കിയത്.

ഇന്‍സ്‌പെക്ടര്‍ കെ വി മഹേഷ് എസ് ഐ എന്‍. സുനില്‍ കുമാര്‍ , എ.എസ്.ഐ ടി സുനില്‍ കുമാര്‍ സിപിഒ സനല്‍, രതീഷ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട് രാമനാഥപുരം പെട്ടഗവയലില്‍ നിന്നുമാണ് ആഗസ്ത് 21ന് എ എസ് ഐ ടി സുനില്‍ കുമാര്‍ , സി പി ഒ രതീഷ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. റിമാന്റിലായ പ്രതി കോടതി വഴി പണം പരാതിക്കാരിക്ക് തിരികെ നല്‍കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231889/fraud-by-claiming-to-be-a-business-partner-in-malaysia-accused-of-extorting-money-from-chokli-woman-arrested)