---
title: "കണ്ണൂരിൽ  മാരക ലഹരി മരുന്നുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി"
english_title: "Excise team caught two youths with deadly drugs in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231825/excise-team-caught-two-youths-with-deadly-drugs-in-kannur"
published_at: "2024-08-28T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf4f7d46932_66cf47d90ee6c_arrest.jpg"
keywords: []
---

# കണ്ണൂരിൽ  മാരക ലഹരി മരുന്നുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി

> **Lead Summary:** **കണ്ണൂർ : **മാരക ലഹരി മരുന്നുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. മലപ്പട്ടം പടപ്പക്കരി കത്തിയണക്കിലെ കെ വൈഷ്ണവ്, മലപ്പട്ടം പൂക്കണ്ടത്തെ പി ജിതേഷ് എന്നിവരാണ് എക്സൈസ് ആൻഡ്ഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാർഡിലെ സർക്കിൾ ഇൻസ്പെക്ടർ സി ഷിബുവും സംഘവും പിടികൂടിയത്.

## Article Content

**കണ്ണൂർ : **മാരക ലഹരി മരുന്നുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. മലപ്പട്ടം പടപ്പക്കരി കത്തിയണക്കിലെ കെ വൈഷ്ണവ്, മലപ്പട്ടം പൂക്കണ്ടത്തെ പി ജിതേഷ് എന്നിവരാണ് എക്സൈസ് ആൻഡ്ഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാർഡിലെ സർക്കിൾ ഇൻസ്പെക്ടർ സി ഷിബുവും സംഘവും പിടികൂടിയത്.

ഇന്നലെ രാത്രി ഏഴുമണിക്ക് നാറാത്ത് പുതിയതെരു റോഡിൽ കാട്ടാമ്പള്ളിയിൽ വച്ചാണ് 5.068 ഗ്രാം എത്താം ഫിറ്റാമിനുമായി യുവാക്കൾ പിടിയിലായത്.

റൈഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ നാസർ ആർ പി, പ്രഭുനാഥ് പി സിവിൽ എക്സൈസ് ഓഫീസർമാരായ ശരത് പി, പ്രിയേഷ്, മുഹമ്മദ്‌ അജ്മൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സീമ പി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231825/excise-team-caught-two-youths-with-deadly-drugs-in-kannur)