---
title: "സീനിയർ സിറ്റിസൺസ് ഫ്രൻസ് വെൽഫെയർ അസോസിയേഷൻ പാനൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Senior Citizens French Welfare Association organized Panur Region Convention"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231817/senior-citizens-french-welfare-association-organized-panur-region-convention"
published_at: "2024-08-28T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf45bba3ce8_66cee4ea6043c_1000021743.jpg"
keywords: []
---

# സീനിയർ സിറ്റിസൺസ് ഫ്രൻസ് വെൽഫെയർ അസോസിയേഷൻ പാനൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** ***പാനൂർ : ***സീനിയർ സിറ്റിസൺസ് ഫ്രൻസ് വെൽഫെയർ അസോസിയേഷൻ പാനൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിലാണ് കൺവെൻഷൻ നടന്നത്.

## Article Content

***പാനൂർ : ***സീനിയർ സിറ്റിസൺസ് ഫ്രൻസ് വെൽഫെയർ അസോസിയേഷൻ പാനൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിലാണ് കൺവെൻഷൻ നടന്നത്.

എസ് സി എഫ് ഡബ്ലു എ ജില്ലാ പ്രസിഡൻ്റ് കെ നാരായണൻ ഉദ്ഘാടനം ചെയ്തു. എം സുധാകരൻ അധ്യക്ഷനായി.സി രവി അനുശോചന പ്രമേയമവതരിപ്പിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെവി അശോകൻ, ഇഎം തങ്കമ്മ, പിപി ബാബു, കെവി മനോഹരൻ, വി പത്മനാഭൻ ,കെ രാജഗോപാലൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ രാഘവൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231817/senior-citizens-french-welfare-association-organized-panur-region-convention)