---
title: "കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തലശേരി താലൂക്ക്  പ്രവർത്തക കൺവെൻഷനും, എസ്.എസ്.എൽ.സി , +2 ഉന്നത വിജയികൾക്കുള്ള അനുമോദനവും പാനൂരിൽ നടന്നു"
english_title: "Kerala Co-operative Employees Front Thalassery Taluk Worker Convention, SSLC, +2 Congratulation for Top Winners held at Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231789/kerala-co-operative-employees-front-thalassery-taluk-worker-convention-sslc-2-congratulation-for-top-winners-held-at-panur"
published_at: "2024-08-28T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf24d620041_Untitled-1_copy.jpg"
keywords: []
---

# കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തലശേരി താലൂക്ക്  പ്രവർത്തക കൺവെൻഷനും, എസ്.എസ്.എൽ.സി , +2 ഉന്നത വിജയികൾക്കുള്ള അനുമോദനവും പാനൂരിൽ നടന്നു

> **Lead Summary:** ** ** കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തലശേരി താലൂക്ക് പ്രവർത്തക കൺവെൻഷനും, എസ്.എസ്.എൽ.സി , +2 ഉന്നത വിജയികൾക്കുള്ള അനുമോദനവും പാനൂരിൽ നടന്നു വിരമിച്ച ജീവനക്കാർക്കുള്ള ഉപഹാര സമർപ്പണവും, പഠന ക്ലാസും ഇതോടൊപ്പം നടന്നു.

## Article Content

** ** കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തലശേരി താലൂക്ക് പ്രവർത്തക കൺവെൻഷനും, എസ്.എസ്.എൽ.സി , +2 ഉന്നത വിജയികൾക്കുള്ള അനുമോദനവും പാനൂരിൽ നടന്നു വിരമിച്ച ജീവനക്കാർക്കുള്ള ഉപഹാര സമർപ്പണവും, പഠന ക്ലാസും ഇതോടൊപ്പം നടന്നു.

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ പാനൂർ നഗരസഭാ വൈസ് ചെയർപേഴ്സൻ പ്രീതാ അശോക് ഉദ്ഘാടനം ചെയ്തു. ഡിസിസി ജന.സെക്രട്ടറി കെ.പി സാജു മുഖ്യ പ്രഭാഷണം നടത്തി.

കെ സി ഇ എഫ് തലശേരി താലൂക്ക് പ്രസി.മനോജ് അണിയാരത്ത് അധ്യക്ഷനായി. കണ്ണൂർ ജില്ലാ സെക്രട്ടറി അഗീഷ് കാടാച്ചിറ, ഡിസിസി ജന.സെക്രട്ടറിമാരായ സന്തോഷ് കണ്ണം വള്ളി, ഹരിദാസ് മൊകേരി, മണ്ഡലം പ്രസി. ടി.കെ അശോകൻ, ഗണേഷ് ബാബു, വി.പി രാജൻ, പി.ഷാജിഷ്, കെ.രാധ, അജയബാബു, കെ.അനിത. എന്നിവർ സംസാരിച്ചു.

എം. അജേഷ് സ്വാഗതവും, വി. വിനീത് നന്ദിയും പറഞ്ഞു. പുതിയ സഹകരണ നിയമ ഭേദഗതി എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി ഇ.ഡി സാബു ക്ലാസെടുത്തു.

പി പി രഞ്ജിത്ത് അധ്യക്ഷനായി.കെ.രാജീവൻ സ്വാഗതവും, ഇ. മഞ്ജുള നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി , +2 വിദ്യാർത്ഥികൾക്കുള്ള അനുമോദനം കെ.സി.ഇ.എഫ് ജില്ലാ പ്രസിഡണ്ട് ബാബു മാത്യുവും, വിരമിച്ചവരെ ആദരിക്കൽ കെ.പി.സി.സി അംഗം വി. സുരേന്ദ്രൻ മാസ്റ്ററും നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231789/kerala-co-operative-employees-front-thalassery-taluk-worker-convention-sslc-2-congratulation-for-top-winners-held-at-panur)