---
title: "വിവാഹത്തിന് മണിക്കൂറുകൾക്കു മുമ്പ് പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്ത നിലയിൽ ;  അന്വേഷണം തുടങ്ങി. "
english_title: "Fiancé commits suicide hours before wedding, investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231749/fianc-commits-suicide-hours-before-wedding-investigation"
published_at: "2024-08-28T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cee7e271ecc_66cedfbc3373b_death.jpg"
keywords: []
---

# വിവാഹത്തിന് മണിക്കൂറുകൾക്കു മുമ്പ് പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്ത നിലയിൽ ;  അന്വേഷണം തുടങ്ങി. 

> **Lead Summary:** ** **വിവാഹ ദിവസം ചടങ്ങുകൾക്ക് മണിക്കൂറുകൾക്ക് മുമ്പ് കൈ ഞെരമ്പ് മുറിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം .

## Article Content

** **വിവാഹ ദിവസം ചടങ്ങുകൾക്ക് മണിക്കൂറുകൾക്ക് മുമ്പ് കൈ ഞെരമ്പ് മുറിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം .

മലപ്പുറം കൊണ്ടോട്ടി കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. വീടിന് സമീപത്തെ ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങുകൾക്ക് എല്ലാ ഒരുക്കവും പൂർത്തിയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. മഞ്ചേരി സ്വദേശിനിയായിരുന്നു വധു.

മണ്ഡപത്തിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് യുവാവിനെ ശുചിമുറിയിൽ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായ ജിബിൻ ദിവസങ്ങൾക്ക് മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. ജിബിന്‍റെ ഫോൺ വിവരങ്ങളടക്കം പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231749/fianc-commits-suicide-hours-before-wedding-investigation)