---
title: "കടവത്തൂരിലെ  തീപ്പിടുത്തം സർക്കാറിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കെ.പി മോഹനൻ എം എൽ എ ; അടിയന്തിര ധനസഹായം കൈമാറി"
english_title: "KP Mohanan MLA said that the fire incident in Kadavathur will be brought to the attention of the government;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231714/kp-mohanan-mla-said-that-the-fire-incident-in-kadavathur-will-be-brought-to-the-attention-of-the-government"
published_at: "2024-08-28T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cece372a315_Untitled-4_copy.jpg"
keywords: []
---

# കടവത്തൂരിലെ  തീപ്പിടുത്തം സർക്കാറിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കെ.പി മോഹനൻ എം എൽ എ ; അടിയന്തിര ധനസഹായം കൈമാറി

> **Lead Summary:** **കടവത്തൂർ : **കടവത്തൂരിൽ തീപ്പിടുത്തത്തിൽ നാശനഷ്ടമുണ്ടായ വ്യാപാരികളുടെ അവസ്ഥ സർക്കാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കെ.പി മോഹനൻ എം എൽ എ.

## Article Content

**കടവത്തൂർ : **കടവത്തൂരിൽ തീപ്പിടുത്തത്തിൽ നാശനഷ്ടമുണ്ടായ വ്യാപാരികളുടെ അവസ്ഥ സർക്കാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കെ.പി മോഹനൻ എം എൽ എ.

തീപ്പിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച കടവത്തൂരിലെ വ്യാപാരികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി അനുവദിച്ച അടിയന്തിര ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.

തീപ്പിടുത്തമുണ്ടായ സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ഇടപെടലുകളെയും എം എൽ എ അനുമോദിച്ചു. മെട്രോ ഫാൻസി ക്ക് പത്ത് ലക്ഷം രൂപയും ഡാസിൽ ഫാൻസി, റൂബി പർദ്ദ ഷോപ്പ് റോയൽ കൊപ്ര സെന്റർ എന്നിവക്ക് 2 ലക്ഷം രൂപ വീതവും ആണ് നൽകിയത്.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സിക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യാതിഥിയായി. പാനൂർ മേഖലാ പ്രസി. സി.കെ രാജൻ അധ്യക്ഷനായി.

ഗ്രാമ പഞ്ചായത്ത് പ്രസി.ഇ.കെ തങ്കമണി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മയിൽ നെല്ലൂർ, ഏകോപന സമിതി ജില്ലാ വൈസ് പ്രസി.സി.സി വർഗീസ്, ജില്ലാ സെക്രട്ടറി സുധാകരൻ എന്നിവർ സംസാരിച്ചു. കടവത്തൂർ യൂണിറ്റ് പ്രസി. നാസർ പുത്തലത്ത് സ്വാഗതവും, ഗോവിന്ദദാസ് മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231714/kp-mohanan-mla-said-that-the-fire-incident-in-kadavathur-will-be-brought-to-the-attention-of-the-government)