---
title: "സ്റ്റെയർകേസ് കൈവരിയിൽ മധ്യവയസ്കന്‍റെ തല കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന"
english_title: "Middle-aged man's head stuck on staircase handrail;Fire brigade as rescuers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231704/middle-aged-mans-head-stuck-on-staircase-handrailfire-brigade-as-rescuers"
published_at: "2024-08-28T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cec6d2a5e8a_66ceb8dcb4665_rescue.jpg"
keywords: []
---

# സ്റ്റെയർകേസ് കൈവരിയിൽ മധ്യവയസ്കന്‍റെ തല കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന

> **Lead Summary:** ** ** മധ്യവയസ്കന്‍റെ തല വീട്ടിലെ സ്റ്റെയർകേസ് കൈവരിയിൽ കുടുങ്ങി. ഒടുവിൽ അഗ്നിശമന സേന എത്തി കമ്പി മുറിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

## Article Content

** ** മധ്യവയസ്കന്‍റെ തല വീട്ടിലെ സ്റ്റെയർകേസ് കൈവരിയിൽ കുടുങ്ങി. ഒടുവിൽ അഗ്നിശമന സേന എത്തി കമ്പി മുറിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

ചാക്ക തുരുവിക്കൽ ആയത്തടി ലൈനിലെ വീട്ടിലെ മധ്യവയസ്കന്‍റെ തലയാണ് കൈവരിയിലെ കമ്പികൾക്കിടയിൽ കുടുങ്ങിയത്.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേഷ് ജി.വി, ഓഫീസർമാരായ സുബിൻ, ശരത്, അൻസീം, സാം, ഷിജോ സെബാസ്റ്റ്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231704/middle-aged-mans-head-stuck-on-staircase-handrailfire-brigade-as-rescuers)