---
title: "കോഴിക്കോട് താമരശ്ശേരി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു"
english_title: "The car overturned downhill at the Thamarassery pass in Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231673/the-car-overturned-downhill-at-the-thamarassery-pass-in-kozhikode"
published_at: "2024-08-28T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ceb054da6d2_download_(3).jpg"
keywords: []
---

# കോഴിക്കോട് താമരശ്ശേരി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു

> **Lead Summary:** ***കോഴിക്കോട്: *** താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോട് ജങ്ഷനിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.

## Article Content

***കോഴിക്കോട്: *** താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോട് ജങ്ഷനിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.

കാർ എതിരെ വന്ന വാഹനത്തെ വെട്ടിച്ചപ്പോൾ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ജമാഅത്ത്പള്ളിയുടെ മുറ്റത്തേക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. ഹൈവേ പൊലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231673/the-car-overturned-downhill-at-the-thamarassery-pass-in-kozhikode)