---
title: "പാനൂരിലെ മനുഷ്യാവകാശ പ്രവർത്തകൻ ഗോവിന്ദൻ എടച്ചോളി  മരണത്തെ പുൽകിയത് മരണമെന്ന കവിതയെഴുതിയും, ആലപിച്ചും"
english_title: "Govindan Edacholi, a human rights activist from Panur, celebrated death by writing and singing a poem about death."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231601/govindan-edacholi-a-human-rights-activist-from-panur-celebrated-death-by-writing-and-singing-a-poem-about-death"
published_at: "2024-08-27T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ce07465c376_Untitled-2_copy.jpg"
keywords: []
---

# പാനൂരിലെ മനുഷ്യാവകാശ പ്രവർത്തകൻ ഗോവിന്ദൻ എടച്ചോളി  മരണത്തെ പുൽകിയത് മരണമെന്ന കവിതയെഴുതിയും, ആലപിച്ചും

> **Lead Summary:** **പാനൂർ** : മരണമെന്ന കവിതയെഴുതി ആലപിച്ച് പാനൂരിലെ മനുഷ്യാവകാശ പ്രവർത്തകനും, സാഹിത്യകാരനുമായ കൈവേലിക്കൽ ഗോവിന്ദൻ എടച്ചോളി മരണത്തെ പുൽകി.

## Article Content

**പാനൂർ** : മരണമെന്ന കവിതയെഴുതി ആലപിച്ച് പാനൂരിലെ മനുഷ്യാവകാശ പ്രവർത്തകനും, സാഹിത്യകാരനുമായ കൈവേലിക്കൽ ഗോവിന്ദൻ എടച്ചോളി മരണത്തെ പുൽകി.

കഴിഞ്ഞ ദിവസം വൈകീട്ടാണ് ട്രെയിൻ തട്ടിയ നിലയിൽ ഗോവിന്ദൻ എടച്ചോളിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. മരണമെന്ന കവിതയെഴുതി, ആലപിച്ചാണ് ഗോവിന്ദൻ എടച്ചോളി അപ്രതീക്ഷിതമായി മരണം വരിച്ചത്. അദ്ദേഹത്തിൻ്റെ മരണത്തോടെയാണ് മരണമെന്ന കവിത വെളിച്ചം കണ്ടതും.

തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് ട്രെ യിൻ തട്ടി ഗുരുതരമായി പരിക്കേറ്റ നിലയിൽ ഗോവിന്ദൻ എടച്ചോളിയെ കണ്ടെത്തിയത്.

ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച‌ വൈകീട്ട് വീട്ടുവളപ്പിൽ നടന്നു.

സവിതയാണ് ഭാര്യ. ജിഷിൻലാൽ, ജിപ്സ, ജിൻസി എന്നിവർ മക്കളും, സജേഷ്, റിബിൻ, ആഷിക എന്നിവർ മരുമക്കളുമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231601/govindan-edacholi-a-human-rights-activist-from-panur-celebrated-death-by-writing-and-singing-a-poem-about-death)