---
title: "ആശ്വാസമായി അഞ്ചരക്കണ്ടി ബ്ലഡ് സെൻ്റർ "
english_title: "Ancharakandi Blood Center as a relief"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231513/ancharakandi-blood-center-as-a-relief"
published_at: "2024-08-27T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cda7fec1320_Untitled-8_copy.jpg"
keywords: []
---

# ആശ്വാസമായി അഞ്ചരക്കണ്ടി ബ്ലഡ് സെൻ്റർ 

> **Lead Summary:** കണ്ണൂർ: 24 മണിക്കൂറും പ്രവർത്തന സജ്ജമായ കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയിലെ ബ്ലഡ് സെൻ്റർ നിരവധി പേർക്ക് ആശ്വാസമാവുകയാണ്.

## Article Content

കണ്ണൂർ: 24 മണിക്കൂറും പ്രവർത്തന സജ്ജമായ കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയിലെ ബ്ലഡ് സെൻ്റർ നിരവധി പേർക്ക് ആശ്വാസമാവുകയാണ്.

അടിയന്തര സാഹചര്യത്തിൽ ബ്ലഡ് ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 24 മണിക്കൂറും കർമ്മ നിരതരായ ഒരു കൂട്ടും ചെറുപ്പക്കാരും ബ്ലഡ് സെൻ്ററിനോട് ചേർന്ന് പ്രവർത്തിക്കുന്നു.

വിളിച്ചാൽ വിളിപ്പുറത്ത് സേവന സന്നദ്ധരായ ഒരു പറ്റം ചെറുപ്പക്കാരുടെ ബ്ലഡ് ഡോണേഴ്സ് വാട്സപ്പ് കൂട്ടായ്മയും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു. അഞ്ചരകണ്ടി മെഡിക്കൽ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറും ബ്ലഡ് സെൻ്റർ മെഡിക്കൽ ഓഫീസറുമായ ഡോ. ബിഥുൻ ബാലൻ്റെ നേതൃത്വത്തിൽ 2019 ൽ ആരംഭിച്ച വാട്സപ്പ് കൂട്ടായ്മ ഇതിനോടകം ഒരു ലക്ഷത്തിലധികം സന്നദ്ധ രക്തദാതാക്കളെ സൃഷ്ടിച്ച് കഴിഞ്ഞു.

ഏത് രാത്രിയിലും സേവന സന്നദ്ധമായ ഒരു പറ്റം ചെറുപ്പക്കാർ ഇതിനോടകം നിരവധി ജീവനുകളാണ് രക്ഷിച്ചത്. ഈ ഉദ്ധ്യമത്തിൽ RIBK,BDK,DYFI,SKSSF, തുടങ്ങിയ സന്നദ്ധസംഘടനകളുടെ സേവനവും ഭാഗവാക്കാവുന്നു.

ബ്ലഡ് സെസ്റ്റർ ടെക്നിക്കൽ സൂപ്പർവൈസർ ഷൈമയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സ്റ്റാഫ്‌സും 24 മണിക്കൂർ സേവന സജ്ജമാണ്. സ്വാർത്ഥതയുടെ ഈ പുതിയ യുഗത്തിൽ തികച്ചും മാതൃകാപരമായ പ്രവർത്തനമാണ് ഈ കൂട്ടായ്മനടത്തിവരുന്നത്. ഏതൊരു അടിയന്തര സാഹചര്യത്തിലും ബന്ധപ്പെടാം. +91 83049 51530

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231513/ancharakandi-blood-center-as-a-relief)