---
title: "അമ്മയിൽ കൂട്ട രാജി ; പ്രസിഡൻ്റ് സ്ഥാനത്തു നിന്നും മോഹൻലാലും രാജി വച്ചു"
english_title: "Mass resignation in mother;Mohanlal also resigned from the post of President"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231486/mass-resignation-in-mothermohanlal-also-resigned-from-the-post-of-president"
published_at: "2024-08-27T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd9746da03e_Untitled-7_copy.jpg"
keywords: []
---

# അമ്മയിൽ കൂട്ട രാജി ; പ്രസിഡൻ്റ് സ്ഥാനത്തു നിന്നും മോഹൻലാലും രാജി വച്ചു

> **Lead Summary:** **** സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില്‍ കൂട്ടരാജി. മോഹൻലാൽ എഎംഎംഎ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു.

## Article Content

**** സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില്‍ കൂട്ടരാജി. മോഹൻലാൽ എഎംഎംഎ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു.

രാജിവെച്ചതായി മോഹൻലാൽ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. ഒപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്.

ആരോപണ വിധേയരില്‍ നിന്ന് വിശദീകരണം ചോദിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231486/mass-resignation-in-mothermohanlal-also-resigned-from-the-post-of-president)