---
title: "കണ്ണൂരിൽ ശോഭായാത്ര കഴിഞ്ഞ് മടങ്ങിയ ബിജെപി പ്രവർത്തകന് നേരെ ആക്രമണം"
english_title: "Attack on BJP worker returning from Sobhayatra in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231376/attack-on-bjp-worker-returning-from-sobhayatra-in-kannur"
published_at: "2024-08-27T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd2ffc61a87_66cd26244bd8b_kannur.jpg"
keywords: []
---

# കണ്ണൂരിൽ ശോഭായാത്ര കഴിഞ്ഞ് മടങ്ങിയ ബിജെപി പ്രവർത്തകന് നേരെ ആക്രമണം

> **Lead Summary:** ** **കീച്ചേരിയിൽ ശോഭായാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം മർദ്ദിച്ചതായി പരാതി. കല്യാശ്ശേരി സെൻട്രലിലെ ബിജെപി പ്രവർത്തകൻ പി.സി.ബാബുവിനു നേരെയാണ് ആക്രമണമുണ്ടായത്.

## Article Content

** **കീച്ചേരിയിൽ ശോഭായാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം മർദ്ദിച്ചതായി പരാതി. കല്യാശ്ശേരി സെൻട്രലിലെ ബിജെപി പ്രവർത്തകൻ പി.സി.ബാബുവിനു നേരെയാണ് ആക്രമണമുണ്ടായത്.

ഇന്നലെ രാത്രി 8ന് ബാബുവിന്റെ വീടിനടുത്തായിരുന്നു സംഭവം. തലയ്ക്കും കൈകൾക്കും ഗുരുതര പരുക്കേറ്റ ബാബുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിസംഘം ഇരുമ്പുവടികളും വാളുകളും കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. കണ്ണപുരം പൊലീസ് അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231376/attack-on-bjp-worker-returning-from-sobhayatra-in-kannur)