---
title: "ഉണ്ണിക്കണ്ണന്മാരും, രാധമാരും, തോഴിമാരും  നിറഞ്ഞാടി ; നഗര ഗ്രാമവീഥികൾ അമ്പാടികളായി"
english_title: "Unnikannas, Radhas and Thozhis filled the river;Urban and rural streets became boulevards"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231350/unnikannas-radhas-and-thozhis-filled-the-riverurban-and-rural-streets-became-boulevards"
published_at: "2024-08-26T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ccb4a9812be_Untitled-5_copy.jpg"
keywords: []
---

# ഉണ്ണിക്കണ്ണന്മാരും, രാധമാരും, തോഴിമാരും  നിറഞ്ഞാടി ; നഗര ഗ്രാമവീഥികൾ അമ്പാടികളായി

> **Lead Summary:** പാനൂർ: ഉണ്ണിക്കണ്ണന്മാ രും, രാധയും, ഗോപികമാരും വാദ്യമേളങ്ങളുടെ താളത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ച് നിറഞ്ഞാടിയപ്പോൾ നഗര - ഗ്രാമ വീഥികൾ അക്ഷരാർത്ഥത്തിൽ അമ്പാടികളായി. തലശേരിയിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ശോഭായാത്രകളിൽ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

## Article Content

പാനൂർ: ഉണ്ണിക്കണ്ണന്മാ രും, രാധയും, ഗോപികമാരും വാദ്യമേളങ്ങളുടെ താളത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ച് നിറഞ്ഞാടിയപ്പോൾ നഗര - ഗ്രാമ വീഥികൾ അക്ഷരാർത്ഥത്തിൽ അമ്പാടികളായി. തലശേരിയിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ശോഭായാത്രകളിൽ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

താലപ്പൊലിയും, വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രക്ക് മിഴിവേകി. ഇടക്ക് രസംകൊല്ലിയായി മഴയെത്തിയെങ്കിലും പിന്നീട് മാറി നിന്നു.

പാനൂർ താലൂക്കിൽ 9 ഇടങ്ങളിലാണ് ശോഭായാത്ര നടന്നത്. കൂത്തുപറമ്പിലും ശോഭായാത്ര അക്ഷരാർത്ഥത്തിൽ തെരുവീഥികളെ അമ്പാടികളാക്കി. വയനാട് ദുരന്തത്തിൽ ജീവൻ ബലിയർപ്പിച്ചവർക്ക് ആദരാഞ്ജലികളർപ്പിച്ചാണ് ശോഭായാത്രകൾ നടന്നത്. ഹുണ്ടികപ്പിരിവ് ലഭിക്കുന്ന തുക സേവാ ഭാരതി വഴി വയനാട്ടിലെ ദുരന്തബാധിതർക്ക് കൈമാറും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231350/unnikannas-radhas-and-thozhis-filled-the-riverurban-and-rural-streets-became-boulevards)