---
title: "കടവത്തൂരിലെ  തീപിടുത്തത്തിൽ വ്യാപാരികൾക്ക് ആശ്വാസമേകാൻ വ്യാപാരി സംഘടനകളും രംഗത്ത്."
english_title: "Traders organizations are also present to provide relief to the traders in the fire in Kadavathur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231335/traders-organizations-are-also-present-to-provide-relief-to-the-traders-in-the-fire-in-kadavathur"
published_at: "2024-08-26T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc9d1d62190_download_(2).jpg"
keywords: []
---

# കടവത്തൂരിലെ  തീപിടുത്തത്തിൽ വ്യാപാരികൾക്ക് ആശ്വാസമേകാൻ വ്യാപാരി സംഘടനകളും രംഗത്ത്.

> **Lead Summary:** കടവത്തൂർ : നാശനഷ്ടമുണ്ടായ വ്യാപാര സ്ഥാപനങ്ങൾക്ക് അടിയന്തിര ധനസഹായവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തിയപ്പോൾ അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന വ്യാപാരി വ്യവസായി സമിതി സർക്കാറിനോടാവശ്യപ്പെട്ടു.

## Article Content

കടവത്തൂർ : നാശനഷ്ടമുണ്ടായ വ്യാപാര സ്ഥാപനങ്ങൾക്ക് അടിയന്തിര ധനസഹായവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തിയപ്പോൾ അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന വ്യാപാരി വ്യവസായി സമിതി സർക്കാറിനോടാവശ്യപ്പെട്ടു.

കടവത്തൂർ ടൗണിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടായ തീപിടുത്തത്തിൽ പതിനാലു മുറികളുള്ള ബിൽഡിങ്ങിലെ വ്യാപാര സ്വാപനങ്ങളും കൊപ്രകടയുടെ ഗോഡൗണും പൂർണമായി കത്തിച്ചാമ്പലായതിൽ ഒന്നര കോടി യോളംരൂപയുടെ നഷ്ടമാണ് ഉണ്ടായത്

മുനീറിന്റെ ഉടമസ്ഥതയിലുള്ള മെട്രോ ഫാൻസി ആൻഡ് ഫുട്ട്‌വെയർ മഷൂദിന്റെ ഡാസിൽ ഫാൻസി കട, റഷീദ് നടത്തിവരുന്ന റൂബി പർദ്ദ അശോകന്റെ കൊപ്രകട എന്നീ സ്ഥാപനങ്ങളാണ് അഗ്നിരയായത്. അഗ്നിക്കിരയായ വ്യാപാരസ്ഥാപനങ്ങൾ പുനർ നിർമ്മിക്കുന്നതിന് വേണ്ടി നഷ്ടപരിഹാരം ഉൾപ്പെടെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കൾ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു

സമിതി സംസ്ഥാന ട്രഷറർ വി ഗോപിനാഥ് ജില്ലാ സെക്രട്ടറി പി എം സുഗുണൻ ജില്ലാ പ്രസിഡണ്ട് പി വിജയൻ സംസ്ഥാന കമ്മിറ്റി അംഗം കെ പങ്കജവല്ലി ജില്ലാ ജോയിൻ സെക്രട്ടറി കെ എം ലത്തീഫ് ഏറിയ സെക്രട്ടറി പി കെ ബാബു ജില്ലാ കമ്മിറ്റി അംഗം കെ മോഹനൻ ചിക്കൻ വ്യാപാര സമിതി ജില്ലാ സെക്രട്ടറി ഇസ്മായിൽ പൂേ കോം മുഹമ്മദ് പിണറായി മുസ്തഫ

കടവത്തൂർ സമിതി ഏരിയ നേതാക്കളായ എൻ ബാലൻ പി സജീവൻ മനോജ് കടവത്തൂർ എന്നിവർസ്ഥലം സന്ദർശിച്ചു. കടവത്തൂരിൽ തീ പിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് അടിയന്തര സഹായവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തെത്തി

. മെട്രോ ഫാൻസി ക്ക് പത്ത് ലക്ഷം രൂപയും ഡാസിൽ ഫാൻസി , റൂബി പർദ്ദ ഷോപ്പ് റോയൽ കൊപ്ര സെൻ്റർ എന്നിവക്ക് 2 ലക്ഷം രൂപ വീതവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സിക്രട്ടറി ദേവസ്യ മേച്ചേരി അടിയന്തര സഹായം പ്രഖ്യാപിച്ചു. വി. നാസർ ജില്ലാ സെക്രട്ടറി പുനത്തിൽ ബാസിത്, കെ.കെ ദാമോദരൻ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231335/traders-organizations-are-also-present-to-provide-relief-to-the-traders-in-the-fire-in-kadavathur)