---
title: "കോട്ടയം കണ്ണൂർ ജില്ലയിലെ ആദ്യ ബാലസൗഹൃദ പഞ്ചായത്ത് ; പ്രഖ്യാപനം നിർവഹിച്ച് കെ.പി മോഹനൻ എം എൽ എ"
english_title: "First Child Friendly Panchayat in Kottayam Kannur District;KP Mohanan MLA made the announcement"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231319/first-child-friendly-panchayat-in-kottayam-kannur-districtkp-mohanan-mla-made-the-announcement"
published_at: "2024-08-26T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc919d40dd6_Untitled-1_copy.jpg"
keywords: []
---

# കോട്ടയം കണ്ണൂർ ജില്ലയിലെ ആദ്യ ബാലസൗഹൃദ പഞ്ചായത്ത് ; പ്രഖ്യാപനം നിർവഹിച്ച് കെ.പി മോഹനൻ എം എൽ എ

> **Lead Summary:** ** ** കോട്ടയം പഞ്ചായത്ത് ജില്ലയിലെ ആദ്യ ബാല സൗഹ്യദ പഞ്ചായത്തായി. പഞ്ചായത്തിന്റെ ഇ എംഎസ് സ്‌മാരക ഓഡിറ്റോറിയത്തിൽ കെ.പി. മോഹനൻ എംഎൽഎ പ്രഖ്യാപനം നടത്തി.

## Article Content

** ** കോട്ടയം പഞ്ചായത്ത് ജില്ലയിലെ ആദ്യ ബാല സൗഹ്യദ പഞ്ചായത്തായി. പഞ്ചായത്തിന്റെ ഇ എംഎസ് സ്‌മാരക ഓഡിറ്റോറിയത്തിൽ കെ.പി. മോഹനൻ എംഎൽഎ പ്രഖ്യാപനം നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വികസനരേഖ സംസ്ഥാന ബാലാവകാശ കമ്മീഷണർ അഡ്വ. കെ.വി. മനോജ് കുമാർ പ്രകാശനം ചെയ്തു. ജില്ലയിൽ ആദ്യമായാണ് കുട്ടികൾക്കു വേണ്ടിയുള്ള സമഗ്രമായ വികസനരേഖ പ്രസിദ്ധീകരിക്കുന്നത്. പഞ്ചായത്ത് ഓഫിസിൽ സജ്ജമാക്കിയ കുട്ടികളുടെ വായനാമൂല ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു.പി.ശോഭ ഉദ്ഘാടനം ചെയ്തു‌.

എം. ധർമജ, ടി.കെ.ദീപ, എം.പി. ദിലീപ് കുമാർ, പി.കെ. അബൂബക്കർ, അശ്വദേവ്, എൻ.സതീന്ദ്രൻ, എം. ദാസൻ, എൻ.ബാലൻ, പി. ചന്ദ്രൻ, യു.വി.അഹമ്മദ് കുട്ടി, ജയപ്രകാശ് പന്തക്ക, അഷ്റഫ് ചെമ്പിലാലി, സെക്രട്ടറി ഒ.സി. റിജിരാജ്, പി.ജിഷ എന്നിവർ സംസാരിച്ചു. കുട്ടികളുടെ ക്ഷേമം മുൻ നിർത്തി ബാലസൗഹൃദ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് സമഗ്രമായ വികസന രേഖ തയ്യാറാക്കിയതും ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചതും.

സംസ്ഥാനത്ത് ആദ്യമായി വിദ്യാരേഖ എന്ന പേരിൽ വില്ലേജ് എജുക്കേഷൻ രജിസ്റ്റർ പ്രസിദ്ധീകരിക്കുകയും ചെയ് തിരുന്നു. 35 പദ്ധതികളാണ് കുട്ടികൾക്കായി ഈ വർഷം നടപ്പാക്കുന്നത്.

ബാലസൗഹൃദ പാർക്ക്, ശിശു സൗഹൃദ ടോയ്‌ലറ്റുകൾ, മുലയൂട്ടൽ കേന്ദ്രങ്ങൾ എന്നിവ വിവിധ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തി. കാർഷിക മേഖലയിൽ ഉൾപെടെ കുട്ടികളുടെ പദ്ധതികൾ നടപ്പാക്കാനാണ് ഉദ്ദേ ശിക്കുന്നത്.

കുട്ടിക്കൊരു കിടാവ്, കുഞ്ഞിക്കൈയിൽ കുഞ്ഞിക്കോഴി, ഗ്രീൻ പൊലീസ് കേഡറ്റ്, ഹരിത ഉദ്യാനങ്ങൾ തുടങ്ങി കുട്ടികളുടെ അവകാശ മേഖലകളായ അതിജീവനം വികസനം സംരക്ഷണം പങ്കാളിത്തം എന്നിവയിൽ നിരവധി പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231319/first-child-friendly-panchayat-in-kottayam-kannur-districtkp-mohanan-mla-made-the-announcement)