---
title: "കേന്ദ്ര സംസ്ഥാന സർക്കാറുകളെ മാറ്റാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്ന് ഷാഫി പറമ്പിൽ എംപി ;  കോൺഗ്രസ് മൊകേരി  മണ്ഡലം കമ്മിറ്റി ഏകദിന പഠന ക്യാമ്പ് നടത്തി"
english_title: "MP Shafi Parampil says that people are waiting to change central and state governments;Congress Mokeri constituency committee conducted a one-day study camp"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231261/mp-shafi-parampil-says-that-people-are-waiting-to-change-central-and-state-governmentscongress-mokeri-constituency-committee-conducted-a-one-day-study-camp"
published_at: "2024-08-26T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc45bd66ea2_Untitled-3_copy.jpg"
keywords: []
---

# കേന്ദ്ര സംസ്ഥാന സർക്കാറുകളെ മാറ്റാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്ന് ഷാഫി പറമ്പിൽ എംപി ;  കോൺഗ്രസ് മൊകേരി  മണ്ഡലം കമ്മിറ്റി ഏകദിന പഠന ക്യാമ്പ് നടത്തി

> **Lead Summary:** ***പാനൂർ : ***വള്ള്യായി പി എൻ അശോക് നഗറിൽ നടത്തിയ ഏകദിന പഠന ക്യാമ്പ് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ഏതു രാഷ്ട്രീയ കോട്ടയിലും ജനം രേഖപ്പെടുത്തുന്ന വോട്ടിനപ്പുറം ശക്തി ഒരു കോട്ടക്കുമില്ല എന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് കടന്നു പോയത്.

## Article Content

***പാനൂർ : ***വള്ള്യായി പി എൻ അശോക് നഗറിൽ നടത്തിയ ഏകദിന പഠന ക്യാമ്പ് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ഏതു രാഷ്ട്രീയ കോട്ടയിലും ജനം രേഖപ്പെടുത്തുന്ന വോട്ടിനപ്പുറം ശക്തി ഒരു കോട്ടക്കുമില്ല എന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് കടന്നു പോയത്.

സംസ്ഥാന - ദേശീയ രാഷ്ട്രീയ ചിത്രമാണത്. കാസർകോടും, കണ്ണൂരും, വടകരയും, കോഴിക്കോടും ലക്ഷക്കണക്കിന് വോട്ടുകൾക്ക് ജയിച്ച സാഹചര്യം സമീപകാലത്തുണ്ടായിട്ടില്ലെന്നും ഷാഫി പറഞ്ഞു.

മണ്ഡലം പ്രസിഡൻറ് കെഎം ജഗദീപൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ഹരിദാസ് മൊകേരി, പികെ സതീശൻ, സി.ജി തങ്കച്ചൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് പി. ഗോവിന്ദൻ, ബ്ലോക്ക് സെക്രട്ടറി കെ പി അശോകൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗീതാ കൊമ്മേരി, മൊകേരി ഗ്രാമപഞ്ചായത്തംഗം അനിൽ വള്ള്യായി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി. പ്രദീപൻ സ്വാഗതവും, ട്രഷറർ കെ.എ അശോകൻ നന്ദിയും പറഞ്ഞു

   തുടർന്ന് നടന്ന പഠന ക്ലാസിൽ ബ്ലോക്ക് സെക്രട്ടറി ഡോ. ശശിധരൻ കുനിയിൽ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ. കെ ഗീത എന്നിവർ സംസാരിച്ചു. ഗ്രാമ സ്വരാജും, ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന വിഷയത്തിൽ കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയും, കോൺഗ്രസ് ജീവിതവും,സംസ്കാരവും എന്ന വിഷയത്തിൽ ഡി.സി.സി കോഴിക്കോട് ജന.സെക്രട്ടറി മുനീർ എരവത്തും ക്ലാസെടുത്തു.

എൻ.പി സതി അധ്യക്ഷതവഹിച്ചു. സിഎച്ച് സുരേഷ് ബാബു, പി.ജയജിത്ത്, ജിഷ വള്ള്യായി, കെ.ടി ശ്രീധരൻ സനിഷ ചന്ദ്രൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം സജീവ് മാറോളി മുഖ്യ പ്രഭാഷണം നടത്തി. കെ സി രമേശൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231261/mp-shafi-parampil-says-that-people-are-waiting-to-change-central-and-state-governmentscongress-mokeri-constituency-committee-conducted-a-one-day-study-camp)