---
title: "കടവത്തൂരിലെ  തീപ്പിടുത്തം അണക്കാനെത്തിയത് 5 യൂണിറ്റ് ഫയർഫോഴ്സ് ; ബ്ലോക്കിൽപ്പെട്ടതിനാൽ വടകര യൂണിറ്റിനെത്താനായില്ല"
english_title: "5 units of fire force came to put out the fire in Kadavathur;The Vadakara unit could not be reached due to the blockade"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231152/5-units-of-fire-force-came-to-put-out-the-fire-in-kadavathurthe-vadakara-unit-could-not-be-reached-due-to-the-blockade"
published_at: "2024-08-26T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cbe1382151c_byyyyyyyyyyyyyyy.jpg"
keywords: []
---

# കടവത്തൂരിലെ  തീപ്പിടുത്തം അണക്കാനെത്തിയത് 5 യൂണിറ്റ് ഫയർഫോഴ്സ് ; ബ്ലോക്കിൽപ്പെട്ടതിനാൽ വടകര യൂണിറ്റിനെത്താനായില്ല

> **Lead Summary:** ***കടവത്തൂർ:*** കടവത്തൂർ ഭാഗത്ത് ഉച്ചക്കുണ്ടായ തീപ്പിടുത്തമണക്കാനെത്തിയത് വിവിധ സ്ഥലങ്ങളിലെ 5 യൂണിറ്റ് ഫയർഫോഴ്സ്. പാനൂർ, നാദാപുരം,തലശേരി, കൂത്ത്പറമ്പ്, കണ്ണൂർ യൂണിറ്റിലെ ഫയർഫോഴ്സ് ടീമാണ് കടവത്തൂരിലെ തീ നിയന്ത്രണ വിധേയമാക്കിയത്.

## Article Content

***കടവത്തൂർ:*** കടവത്തൂർ ഭാഗത്ത് ഉച്ചക്കുണ്ടായ തീപ്പിടുത്തമണക്കാനെത്തിയത് വിവിധ സ്ഥലങ്ങളിലെ 5 യൂണിറ്റ് ഫയർഫോഴ്സ്. പാനൂർ, നാദാപുരം,തലശേരി, കൂത്ത്പറമ്പ്, കണ്ണൂർ യൂണിറ്റിലെ ഫയർഫോഴ്സ് ടീമാണ് കടവത്തൂരിലെ തീ നിയന്ത്രണ വിധേയമാക്കിയത്.

വടകരയിൽ നിന്നും ഫയർഫോഴ്സ് ടീം പുറപ്പെട്ടെങ്കിലും ബ്ലോക്ക് കാരണം സ്ഥലത്തെത്താനായില്ല. പാനൂർ സ്റ്റേഷൻ ഓഫീസർ ശ്രീജിത്ത്, അസി. സ്റ്റേഷൻ ഓഫീസർ കെ.അനിൽകുമാർ, പി.രഞ്ജിത്ത്, തലശേരി സ്റ്റേഷൻ ഓഫീസർ വാസത്ത്, അസി. ഓഫീസർ ഒ.കെ രജീഷ് എന്നിവർ നേതൃത്വം നൽകി. കൈയ് മെയ് മറന്ന് നാട്ടുകാരും രക്ഷാപ്രവർത്തനത്തിനിറങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231152/5-units-of-fire-force-came-to-put-out-the-fire-in-kadavathurthe-vadakara-unit-could-not-be-reached-due-to-the-blockade)