---
title: "'ജല' പരീക്ഷ  കഴിഞ്ഞ് കൃത്യം ഇരുപത്തഞ്ചാം നാൾ കടവത്തൂരിന് 'അഗ്നി' പരീക്ഷയും ; നഷ്ടം രണ്ട്  കോടിയോളം.."
english_title: "On the twenty-fifth day after the 'water' exam, Kadavathur will also have the 'fire' exam;The loss is about two crores.."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231135/on-the-twenty-fifth-day-after-the-water-exam-kadavathur-will-also-have-the-fire-examthe-loss-is-about-two-crores"
published_at: "2024-08-25T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb5ffeafd7c_Untitled-1_copy.jpg"
keywords: []
---

# 'ജല' പരീക്ഷ  കഴിഞ്ഞ് കൃത്യം ഇരുപത്തഞ്ചാം നാൾ കടവത്തൂരിന് 'അഗ്നി' പരീക്ഷയും ; നഷ്ടം രണ്ട്  കോടിയോളം..

> **Lead Summary:** ** **കനത്തമഴയെ തുടർന്ന് നാദാപുരം വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കടവത്തൂർ ടൗണിൽ ഉൾപ്പടെ വെള്ളം കയറിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിലേക്കും, വീടുകളിലേക്കും ഇരച്ചെത്തിയ വെള്ളം ഉണ്ടാക്കിയ നഷ്ടം ചെറുതല്ല.

## Article Content

** **കനത്തമഴയെ തുടർന്ന് നാദാപുരം വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കടവത്തൂർ ടൗണിൽ ഉൾപ്പടെ വെള്ളം കയറിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിലേക്കും, വീടുകളിലേക്കും ഇരച്ചെത്തിയ വെള്ളം ഉണ്ടാക്കിയ നഷ്ടം ചെറുതല്ല.

കൃത്യം ഇരുപത്തയഞ്ചാം നാൾ പിന്നിട്ടപ്പോഴാണ് കടവത്തൂരിലെ വ്യാപാരികൾക്ക് അഗ്നിപരീക്ഷണവും അഭിമുഖീകരിക്കേണ്ടി വന്നത്. പുലർച്ചെ നാലു മണിയോടെ വടകര സ്വദേശി അഭയ് കുമാറിൻ്റെ കൊപ്ര സംഭരണ കേന്ദ്രത്തിലാണ് ആദ്യം തീപ്പിടുത്തമുണ്ടായത്.

സംഭരണ കേന്ദ്രം ഏതാണ്ട് പൂർണമായും കത്തിയമർന്നെങ്കിലും കൂടുതൽ ഭാഗത്തേക്ക് തീപടരാതെ അപകടമൊഴിവാക്കാൻ പാനൂരിൽ നിന്നും, നാദാപുരത്തു നിന്നുമെത്തിയ അഗ്നിശമന സേനകൾക്കായി.

ഈ ആഘാതം മാറുമുമ്പാണ് വൈകീട്ട് 3 മണിയോടെ കടവത്തൂരിൻ്റെ ഹൃദയഭാഗത്ത് മെട്രോ ഫാൻസി ആൻ്റ് ഫൂട്ട് വേർസിലും, സമീപത്തുള്ള ഡാസിൽ കളക്ഷൻസിലും, റൂബി പർദ്ദ ഷോപ്പിലും തീപ്പിടുത്തമുണ്ടായത്.

മെട്രോയിൽ മാത്രം ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ട്. 13 മുറികൾ പൂർണ്ണമായും കത്തിയമർന്നു. വയറിംഗ് സാമഗ്രികൾ വേറെയും. മണിക്കൂറുകൾ സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്ത് സ്വർണാഞ്ജലി സ്വർണ വ്യാപാര സ്ഥാപനത്തിനും കേടുപാടുണ്ടായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231135/on-the-twenty-fifth-day-after-the-water-exam-kadavathur-will-also-have-the-fire-examthe-loss-is-about-two-crores)