---
title: "കെ.കെ. ചാത്തുക്കുട്ടി സൗഹൃദങ്ങളുടെ തോഴനെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസി.എൻ ഹരിദാസ് ; ചാത്തുക്കുട്ടിയുടെ 41ആം ചരമദിനം ആചരിച്ചു"
english_title: "BJP Kannur District Pres.N Haridas said that Chatukutti is a gift of friendships;Chathukutty's 41st death anniversary was observed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230847/bjp-kannur-district-presn-haridas-said-that-chatukutti-is-a-gift-of-friendshipschathukuttys-41st-death-anniversary-was-observed"
published_at: "2024-08-24T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9bf49d33e5_Untitled-4_copy.jpg"
keywords: []
---

# കെ.കെ. ചാത്തുക്കുട്ടി സൗഹൃദങ്ങളുടെ തോഴനെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസി.എൻ ഹരിദാസ് ; ചാത്തുക്കുട്ടിയുടെ 41ആം ചരമദിനം ആചരിച്ചു

> **Lead Summary:** ** ** കെ.കെ. ചാത്തുക്കുട്ടി സൗഹൃദങ്ങളുടെ തോഴനെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസി.എൻ ഹരിദാസ് ; ചാത്തുക്കുട്ടിയുടെ 41ആം ചരമദിനം ആചരിച്ചു സൗഹൃദങ്ങളുടെ തോഴനാണ് കഴിഞ്ഞ ദിവസം നമ്മെ വിട്ടു പിരിഞ്ഞ കെ.കെ. ചാത്തുക്കുട്ടിയെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് .

## Article Content

** ** കെ.കെ. ചാത്തുക്കുട്ടി സൗഹൃദങ്ങളുടെ തോഴനെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസി.എൻ ഹരിദാസ് ; ചാത്തുക്കുട്ടിയുടെ 41ആം ചരമദിനം ആചരിച്ചു സൗഹൃദങ്ങളുടെ തോഴനാണ് കഴിഞ്ഞ ദിവസം നമ്മെ വിട്ടു പിരിഞ്ഞ കെ.കെ. ചാത്തുക്കുട്ടിയെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് .

ബിഡിജെഎസ് തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ.കെ ചാത്തുക്കുട്ടിയുടെ നാൽപ്പത്തി ഒന്നാം ചരമ ദിനത്തിൽ നടന്ന ശ്രദ്ധാഞ്ജലി സർവകക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസ്ഥാനത്തിനും നാടിനും കെ.കെ ചാത്തു കുട്ടി നൽകിയ സംഭാവനകൾ ഏറെ വലുതാണ്. അദ്ദേഹത്തിൻ്റെ മകൻ മാത്രമാണ് കുടുംബത്തിൽ ഇനിയുള്ളത്. അവനെ ഒറ്റപ്പെടുത്താതെപാർട്ടി ചേർത്ത് നിർത്തുമെന്നും അനുസ്മരണ സന്ദേശം നൽകിക്കൊണ്ട് ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പ്രഖ്യാപിച്ചു.

ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ. മനീഷ് അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷൻ പൈലിവാ ത്യാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. പാനൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ടി. ടി രാജൻ മാസ്‌റ്റർ സിപിഎം പാനൂർ ലോക്കൽ കമ്മിറ്റി അംഗം പി. പ്രമോദ്, മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്, മലബാർ

ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് ഒ. കെ വാസു മാസ്‌റ്റർ, കാമരാജ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്തോഷ് കാളിയത്ത്, പാനൂർ ഗുരുസനിധി സെക്രട്ടറി എൻ. കെ നാണു മാസ്‌റ്റർ, ബിജെപി പാനൂർ മണ്ഡലം പ്രസിഡണ്ട് അഡ്വ.

ഷിജിലാൽ, എസ്എൻഡിപി പാനൂർ യൂണിയൻ പ്രസിഡണ്ട് ശശീന്ദ്രൻ പാട്യം, ഇന്ത്യൻ ആൻറി കറപ്ഷൻ മിഷൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് എ. കെ. സതീഷ് ചന്ദ്രൻ ദേശീയ ഹിന്ദു സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രഭാകരൻ മാങ്ങാട്, തീയ്യമഹാസഭ

സംസ്ഥാന ജനറൽ സെക്രട്ടറി രാജീവൻ ധർമ്മടം, ബിഡിവൈഎസ്കണ്ണൂർ ജില്ലാ പ്രസിഡണ്ട് ജിൻസ് ഉളിക്കൽ, ശ്രീനാരായണ കൂട്ടായ്മ ട്രഷറർ ടി. കെ നാണു, ടി. എച്ച് നാണു മാസ്‌റ്റർ, എം.കെ രാജീവൻ , ശ്രീനിവാസൻ പനക്കൽ , ഗോവിന്ദൻ എടച്ചോളി നാരായണൻ കടവത്തൂർ, കെ വി വിഗേവ് എന്നിവർ സംസാരിച്ചു. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ജിതേഷ് വിജയൻ സ്വാഗതവും, കൂത്ത്പറമ്പ് മണ്ഡലം പ്രസിഡണ്ട് എം.കെ രാജീവൻ നന്ദിയും പറഞ്ഞു. രാവിലെ കെ കെ ചാത്തുക്കുട്ടിയുടെ സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചനയും നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230847/bjp-kannur-district-presn-haridas-said-that-chatukutti-is-a-gift-of-friendshipschathukuttys-41st-death-anniversary-was-observed)