---
title: "കൂത്ത്പറമ്പിൽ ബേക്കറിയിലെ മോഷണം ; പയ്യന്നൂർ സ്വദേശി അറസ്റ്റിൽ"
english_title: "Bakery robbery in Coothparam;A native of Payyannur was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230840/bakery-robbery-in-coothparama-native-of-payyannur-was-arrested"
published_at: "2024-08-24T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9bb13868c4_Untitled-3_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ ബേക്കറിയിലെ മോഷണം ; പയ്യന്നൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** ***കൂത്തുപറമ്പ്:*** ജൂലായ് ഒമ്പതിന് പുലർച്ചെ കൂത്തുപറമ്പ് - കണ്ണൂർ റോഡിലെ ഗ്രാന്റ് ബേക്കറിയിൽ കവർച്ച നടത്തിയ വിരുതനെ കൂത്തുപറമ്പ് എസ്.ഐ: ടി.അഖിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

## Article Content

***കൂത്തുപറമ്പ്:*** ജൂലായ് ഒമ്പതിന് പുലർച്ചെ കൂത്തുപറമ്പ് - കണ്ണൂർ റോഡിലെ ഗ്രാന്റ് ബേക്കറിയിൽ കവർച്ച നടത്തിയ വിരുതനെ കൂത്തുപറമ്പ് എസ്.ഐ: ടി.അഖിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

പയ്യന്നൂർ കോറോം സ്വദേശി തിക്കിൽ സുരേഷ്ബാബുവിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മറ്റൊരു മോഷണക്കേസിൽ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലായ പ്രതിയെ പ്രൊഡക്ഷൻ വാറണ്ട് പ്രകാരം കസ്റ്റഡിയിൽ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇയാളെ ബേക്കറിയിലെത്തിച്ച് തെളിവെടുത്തു. സിവിൽ പോലീസ് ഓഫീസർമാരായപ്രശോഭ്, രാജേഷ്, സിൽജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

നിരവധി മോഷണക്കേസിൽ പ്രതിയാണ് ഇയാൾ. ബേക്കറി യിലെ സി.സി.ടി.വിയിൽ നിന്നാണ് സുരേഷ്ബാബു വിനെ തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230840/bakery-robbery-in-coothparama-native-of-payyannur-was-arrested)