---
title: "നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് വീണതായി സൂചന; തിരച്ചിൽ തുടങ്ങി"
english_title: "Nadapuram Vishnumangalam River: Youth falls into river;The search began"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230676/nadapuram-vishnumangalam-river-youth-falls-into-riverthe-search-began"
published_at: "2024-08-24T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c931d180779_download_(5).jpg"
keywords: []
---

# നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് വീണതായി സൂചന; തിരച്ചിൽ തുടങ്ങി

> **Lead Summary:** ***നാദാപുരം: *** മയ്യഴിപ്പുഴയുടെ ഭാഗമായ വിഷ്ണുമംഗലം പുഴയിൽ യുവാവ് വീണതായി സംശയം. ഫയർ ഫോഴ്‌സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. അൽപ സമയം മുൻപാണ് സംഭവം.

## Article Content

***നാദാപുരം: *** മയ്യഴിപ്പുഴയുടെ ഭാഗമായ വിഷ്ണുമംഗലം പുഴയിൽ യുവാവ് വീണതായി സംശയം. ഫയർ ഫോഴ്‌സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. അൽപ സമയം മുൻപാണ് സംഭവം.

കല്ലാച്ചി വളയം റോഡിൽ പുഴയ്ക്ക് കുറുകെ ഉള്ള വിഷ്ണുമംഗലം ബണ്ടിന് സമീപത്തെ പാലത്തിന് മുകളിൽ നിന്ന് താഴേക്ക് വീണതെന്നാണ് സൂചന.

പാലത്തിന് സമീപത്തെ റോഡിൽ വളയം സ്വദേശിയുടെ കാറും മൊബൈൽ ഫോണും കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230676/nadapuram-vishnumangalam-river-youth-falls-into-riverthe-search-began)