---
title: "പാനൂരിൽ വീണ്ടും റാഗിംഗ്  സംഘർഷം ; ബസ്സ്റ്റാൻ്റിൽ  എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാർത്ഥികൾ ഏറ്റുമുട്ടി"
english_title: "Raging conflict again in Panur;Eighth and ninth class students clashed at the bus stand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230643/raging-conflict-again-in-panureighth-and-ninth-class-students-clashed-at-the-bus-stand"
published_at: "2024-08-23T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8aefb1b867_download_(4).jpg"
keywords: []
---

# പാനൂരിൽ വീണ്ടും റാഗിംഗ്  സംഘർഷം ; ബസ്സ്റ്റാൻ്റിൽ  എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാർത്ഥികൾ ഏറ്റുമുട്ടി

> **Lead Summary:** **പാനൂർ: **പാനൂർ ബസ്റ്റാൻ്റിൽ വൈകുന്നേരം 5.30 ഓടെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾ ഏറ്റുമുട്ടി. എട്ടാം ക്ലാസിലെ ചില വിദ്യാർത്ഥികൾ ഷർട്ടിന്റെ കുടുക്കിട്ടില്ലെന്നാരോപിച്ച് സ്‌കൂളിൽ വച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ കയ്യേറ്റം ചെയ്തതിൻ്റെ തുടർച്ചയായിരുന്നു കൂട്ടത്തല്ല്.

## Article Content

**പാനൂർ: **പാനൂർ ബസ്റ്റാൻ്റിൽ വൈകുന്നേരം 5.30 ഓടെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾ ഏറ്റുമുട്ടി. എട്ടാം ക്ലാസിലെ ചില വിദ്യാർത്ഥികൾ ഷർട്ടിന്റെ കുടുക്കിട്ടില്ലെന്നാരോപിച്ച് സ്‌കൂളിൽ വച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ കയ്യേറ്റം ചെയ്തതിൻ്റെ തുടർച്ചയായിരുന്നു കൂട്ടത്തല്ല്.

വിവരമറിഞ്ഞ് പാനൂർ സി.ഐ: കെ.സുധീറിൻ്റെ നേതൃത്വത്തിലെത്തിയ പോലീസ് വിദ്യാർത്ഥികളെ പിടിച്ചുമാറ്റുകയായിരുന്നു. അക്രമം നടത്തിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളോട് രാവിലെ 11 മണിക്ക് പോലീസ് സ്റ്റേഷനിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230643/raging-conflict-again-in-panureighth-and-ninth-class-students-clashed-at-the-bus-stand)