---
title: "പള്ളൂരിൽ ഇലക്ട്രിക്ക് പോസ്റ്റ് മുറിഞ്ഞ് റോഡിൽ വീണു ; കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തിയത് 3 മണിക്കൂർ കഴിഞ്ഞ്, രോഷാകുലരായി ജനം"
english_title: "Electric post fell on the road in Pallur;After 3 hours KSEB officials arrived, the people were enraged"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230603/electric-post-fell-on-the-road-in-pallurafter-3-hours-kseb-officials-arrived-the-people-were-enraged"
published_at: "2024-08-23T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c88d23c4f90_Untitled-1_copy.jpg"
keywords: []
---

# പള്ളൂരിൽ ഇലക്ട്രിക്ക് പോസ്റ്റ് മുറിഞ്ഞ് റോഡിൽ വീണു ; കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തിയത് 3 മണിക്കൂർ കഴിഞ്ഞ്, രോഷാകുലരായി ജനം

> **Lead Summary:** **പള്ളൂർ: **പള്ളൂരിൽ ഇലക്ട്രിക്ക് പോസ്റ്റ് മുറിഞ്ഞ് റോഡിൽ വീണു .ഈസ്റ്റ് പളളൂർ കുത്തുബി പളളിക്ക് മുൻവശം മെയിൻ റോഡിൽ ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു വീണു.

## Article Content

**പള്ളൂർ: **പള്ളൂരിൽ ഇലക്ട്രിക്ക് പോസ്റ്റ് മുറിഞ്ഞ് റോഡിൽ വീണു .ഈസ്റ്റ് പളളൂർ കുത്തുബി പളളിക്ക് മുൻവശം മെയിൻ റോഡിൽ ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു വീണു.

ഒഴിവായത് വൻ അപകടം. റോഡിൽ ഗതാഗതം പാടെ സ്തംഭിച്ചു .മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതി വകുപ്പ് അധികൃതർ സ്ഥലത്തെത്തി ഗതാഗത തടസ്സം മാറ്റിയില്ലെന്നും പരാതി ഉയർന്നു.

ഉച്ചക്ക് പന്ത്രണ്ടരയോടു കൂടിയാണ് അടി ദ്രവിച്ച ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞ് റോഡിലേക്ക് വീണത്. 100 മീറ്റർ അകലെ ഒരു തെങ്ങ് മുറിഞ്ഞു ഇലക്ട്രിക് ലൈനിൽ വീണതിന്റെ ആഘാതത്തിലാണ് ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു വീണത്. വെള്ളിയാഴ്ച ജുമായുടെ സമയത്ത് ആളുകൾ പള്ളിയിലേക്ക് പോകുന്ന സമയമായിരുന്നു.

പോസ്റ്റ് മാറ്റാൻ നിരവധി തവണ പരാതിപ്പെട്ടിട്ടും ഈ പോസ്റ്റ് മാറ്റാത്തതാണ് മുറിഞ്ഞു വീഴാൻ കാരണമായത്. ഇലക്ട്രിസിറ്റി അധികൃതരെ വിവരമറിയിച്ചിട്ട് മൂന്നുമണിക്കൂർ കഴിഞ്ഞാണ് പോസ്റ്റ് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചത്.

ഫയർ സർവീസ് എത്തിയിട്ടും ഇലക്ട്രിസിറ്റി ജീവനക്കാർ എത്താതിരുന്നത് ജനങ്ങളെ രോഷാകുലരാക്കി. ദേശീയപാതയിൽ നിന്നും ചൊക്ലി പാനൂർ നാദാപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നു പോകുന്ന റോഡ് ആണിത്. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് സ്ഥലത്തെത്താൻ വൈകാൻ കാരണമെന്ന് ഇലക്ട്രിസിറ്റി ജീവനക്കാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230603/electric-post-fell-on-the-road-in-pallurafter-3-hours-kseb-officials-arrived-the-people-were-enraged)