---
title: "ചൊക്ലിയിൽ വൻ ശീട്ടുകളി സംഘം വലയിൽ ; രണ്ട് ലക്ഷം രൂപയുമായി 10  പേർ പിടിയിൽ"
english_title: "In Chokli, a large group of snowballs is in the net;10 people arrested with 2 lakh rupees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230560/in-chokli-a-large-group-of-snowballs-is-in-the-net10-people-arrested-with-2-lakh-rupees"
published_at: "2024-08-23T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c860d9022a3_download_(8).jpg"
keywords: []
---

# ചൊക്ലിയിൽ വൻ ശീട്ടുകളി സംഘം വലയിൽ ; രണ്ട് ലക്ഷം രൂപയുമായി 10  പേർ പിടിയിൽ

> **Lead Summary:** **ചൊക്ലി:** ചൊക്ലി മത്തി പറമ്പിൽ വൻ ശീട്ടുകളി സംഘത്തെ പിടികൂടി. മത്തിപറമ്പിലെ കണ്ടോത്ത് കോഴി ഫാമിലെ ഷെഡിൽ വെച്ച് ശീട്ടുകളിക്കുകയായിരുന്ന പത്തംഘ സംഘത്തെയാണ് ചൊക്ലി സബ് ഇൻസ്പെക്ടർ ആർ.എസ് രഞ്ജുവിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്.

## Article Content

**ചൊക്ലി:** ചൊക്ലി മത്തി പറമ്പിൽ വൻ ശീട്ടുകളി സംഘത്തെ പിടികൂടി. മത്തിപറമ്പിലെ കണ്ടോത്ത് കോഴി ഫാമിലെ ഷെഡിൽ വെച്ച് ശീട്ടുകളിക്കുകയായിരുന്ന പത്തംഘ സംഘത്തെയാണ് ചൊക്ലി സബ് ഇൻസ്പെക്ടർ ആർ.എസ് രഞ്ജുവിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്.

സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. തലശ്ശേരി എ.സി.പി ഷഹിൻ ഷാന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊക്ലി പൊലിസിൻ്റെ നേതൃത്വത്തിൽ പ്രദേശം നിരീക്ഷിച്ചു വരുന്നതിനിടെയാണ് സംഘം പിടിയിലായത്.

ഇവരിൽ നിന്നും 2,03,300 രൂപ പിടിച്ചെടുത്തു. ഉളിയിൽ സ്വദേശി കേളോത്ത് റിയാസ് (45), കുറ്റ്യാടി കാവിലുംപാറ വീട്ടിയുള്ള പറമ്പത്ത് വി.പി ബിജു(44), മരുതോങ്കര കരിമ്പലക്കണ്ടി അജേഷ് (37), തിരുവങ്ങാട് കൊട്ടാര പറമ്പ് മുഹമ്മദ് ഫംഷാദ് (41),

വടകര ചീക്കോന്ന് എളംപറമ്പത്ത് അബ്ദുൽ ജലീൽ (45), വളയം വളോള്ളതിൽ അബ്ദുൽ മജീദ് (45), കുറ്റ്യാടി അമ്പലക്കണ്ടി വിജീഷ് (29), കൊയിലാണ്ടി വലിയ വിഴൂർ വളപ്പിൽ മൻജുഷ് (44), കുറ്റ്യാടി മാത്താൻ വീട്ടിൽ നിജീഷ് (46), വടകര മടപ്പള്ളി പുതിയോട്ടിൽ റഷീദ് (52) എന്നിവരെയാണ് പൊലിസ് പിടികൂടി അറസ്റ്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230560/in-chokli-a-large-group-of-snowballs-is-in-the-net10-people-arrested-with-2-lakh-rupees)