---
title: "പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്‌ ശുചിത്വ ശില്പശാല പാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ നടന്നു ;  സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനവും നടന്നു."
english_title: "Pannyannoor Village Panchayat Hygiene Workshop was held at Pannoor Block Panchayat Hall;The women status study report was also released."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230488/pannyannoor-village-panchayat-hygiene-workshop-was-held-at-pannoor-block-panchayat-hallthe-women-status-study-report-was-also-released"
published_at: "2024-08-23T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c839aadcfe6_Untitled-2_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്‌ ശുചിത്വ ശില്പശാല പാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ നടന്നു ;  സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനവും നടന്നു.

> **Lead Summary:** **പന്ന്യന്നൂർ: **പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്‌ ശുചിത്വ ശില്പശാല പാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ നടന്നു ; സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനവും നടന്നു.

## Article Content

**പന്ന്യന്നൂർ: **പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്‌ ശുചിത്വ ശില്പശാല പാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ നടന്നു ; സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനവും നടന്നു.

ജില്ലാ പഞ്ചായത്ത്‌ അംഗം ഇ വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അശോകൻ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൻ എം കെ സുരേഷ് കുമാർ ക്ലാസ്സെടുത്തു. ബാലൻ വയലേരി ഭാവിപ്രവർത്തനങ്ങൾ അവതരിപ്പിച്ചു.

അസിസ്റ്റൻഡ് സെക്രട്ടറി എസ്.ശ്രീജ പഞ്ചായത്ത്‌ ശുചിത്വ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ച നടത്തി. വൈ.എം പവിത്രൻ , കെ.പി രാജൻ, സി. മനോജ്‌ എന്നിവർ ചർച്ച റിപ്പോർട്ട് ചെയ്തു. വി ഇ ഒ ജലാൽ ഇബ്രാഹിം സ്വാഗതവും എച്ച് ഐ പ്രലാസിനി നന്ദിയും പറഞ്ഞു.

യോഗത്തിൽ സ്ത്രീ പദവി പഠനം റിപ്പോര്ട്ട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എ ശൈലജ പ്രകാശനം ചെയ്തു. ബൻസീറ സ്ത്രീ പദവി പഠനം റിപ്പോർട്ട് അവതരിപ്പിച്ചു. പി.പി സുരേന്ദ്രൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230488/pannyannoor-village-panchayat-hygiene-workshop-was-held-at-pannoor-block-panchayat-hallthe-women-status-study-report-was-also-released)