---
title: "ഭാര്യയെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരൻ ; ശിക്ഷ 24 ന് തലശേരി ജില്ലാ അഡി. സെഷൻസ് കോടതി വിധിക്കും"
english_title: "Husband found guilty of beating his wife to death;Punishment on 24th Thalassery District Addy.Sessions Court will judge"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230359/husband-found-guilty-of-beating-his-wife-to-deathpunishment-on-24th-thalassery-district-addysessions-court-will-judge"
published_at: "2024-08-22T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c759c6671cb_download_(2).jpg"
keywords: []
---

# ഭാര്യയെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരൻ ; ശിക്ഷ 24 ന് തലശേരി ജില്ലാ അഡി. സെഷൻസ് കോടതി വിധിക്കും

> **Lead Summary:** **തലശ്ശേരി: ** ചെറുകുന്നിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് കടലൂർ സ്വദേശിനി മഞ്ജുമായയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കടലൂർ സ്വദേശി മണികണ്ഠൻ സുബ്രഹ്മ്ണ്യനെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ്കോടതി കുറ്റകാരനെന്ന് കണ്ടെത്തിയത്.

## Article Content

**തലശ്ശേരി: ** ചെറുകുന്നിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് കടലൂർ സ്വദേശിനി മഞ്ജുമായയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കടലൂർ സ്വദേശി മണികണ്ഠൻ സുബ്രഹ്മ്ണ്യനെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ്കോടതി കുറ്റകാരനെന്ന് കണ്ടെത്തിയത്.

ചെറുകുന്ന് കെ.വി.ആർ. ഓഡിറേറാറിയത്തിനടുത്ത് വാടക കെട്ടിടത്തിൽ താമസിക്കുകയായിരുന്ന തമിഴ്നാട് കടലൂർ സ്വദേശിനി മഞ്ജുമായയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കടലൂർ സ്വദേശി മണികണ്ഠൻ സുബ്രഹ്മണ്യനെ തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ശിക്ഷാവിധി 24 ന് കോടതി പ്രഖ്യാപിക്കും. 2017 മാർച്ച് 16 ന് അർദ്ധരാത്രിയോടെയായിരുന്നു സംഭവം.മറെറാരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. ഇ. ജയറാംദാസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230359/husband-found-guilty-of-beating-his-wife-to-deathpunishment-on-24th-thalassery-district-addysessions-court-will-judge)