---
title: "ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ ഇലക്ട്രിക്ക് പോസ്റ്റ് ചെരിഞ്ഞു ; പാനൂരിൽ വൻ അപകടമൊഴിവായത് തലനാരിഴക്ക്"
english_title: "Electric post tilted while digging with JCB;A major accident occurred in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230347/electric-post-tilted-while-digging-with-jcba-major-accident-occurred-in-panur"
published_at: "2024-08-22T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c752559c179_Untitled-2_copy.jpg"
keywords: []
---

# ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ ഇലക്ട്രിക്ക് പോസ്റ്റ് ചെരിഞ്ഞു ; പാനൂരിൽ വൻ അപകടമൊഴിവായത് തലനാരിഴക്ക്

> **Lead Summary:** **പാനൂർ : ** പാനൂരിനടുത്ത് വരപ്രയിലാണ് അപകടമുണ്ടായത്. റോഡരിക് കോൺക്രീറ്റ് ചെയ്യുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണപകടമുണ്ടായത്. ജെസിബി തട്ടി റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റ് ചെരിയുകയായിരുന്നു. വൈകീട്ട് 3.30 ഒടെയായിരുന്നു അപകടം.

## Article Content

**പാനൂർ : ** പാനൂരിനടുത്ത് വരപ്രയിലാണ് അപകടമുണ്ടായത്. റോഡരിക് കോൺക്രീറ്റ് ചെയ്യുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണപകടമുണ്ടായത്. ജെസിബി തട്ടി റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റ് ചെരിയുകയായിരുന്നു. വൈകീട്ട് 3.30 ഒടെയായിരുന്നു അപകടം.

നാട്ടുകാർ കെ.എസ്.ഇ.ബി യിൽ വിവരം നൽകിയതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. സ്കൂളുകൾ വിടുന്ന സമയത്തായിരുന്നു അപകടമെന്നതും നാട്ടുകാരെ ഭീതിയിലാഴ്ത്തി. തല നാരിഴക്കാണ് വൻ അപകടം ഒഴിവായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230347/electric-post-tilted-while-digging-with-jcba-major-accident-occurred-in-panur)