---
title: "ചൊക്ലി സബ്ജില്ലാ കായിക മേളയോടനുബന്ധിച്ച് ചെസ് മത്സരം സംഘടിപ്പിച്ചു ; ചമ്പാട് കുന്നുമ്മൽ യു.പി സ്കൂളിൽ നടന്ന ചെസ് ചാമ്പ്യന്ഷിപ്പിൽ   74 പേർ മത്സരിച്ചു"
english_title: "A chess competition was organized in connection with the Chokli sub-district sports fair;74 people competed in the Chess Championship held at Champat Kunummal UP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230260/a-chess-competition-was-organized-in-connection-with-the-chokli-sub-district-sports-fair74-people-competed-in-the-chess-championship-held-at-champat-kunummal-up-school"
published_at: "2024-08-22T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c7020500c2a_Untitled-6_copy.jpg"
keywords: []
---

# ചൊക്ലി സബ്ജില്ലാ കായിക മേളയോടനുബന്ധിച്ച് ചെസ് മത്സരം സംഘടിപ്പിച്ചു ; ചമ്പാട് കുന്നുമ്മൽ യു.പി സ്കൂളിൽ നടന്ന ചെസ് ചാമ്പ്യന്ഷിപ്പിൽ   74 പേർ മത്സരിച്ചു

> **Lead Summary:** **പന്ന്യന്നൂർ: ** ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി. സി.കെ.അശോകൻ അധ്യക്ഷനായി.

## Article Content

**പന്ന്യന്നൂർ: ** ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി. സി.കെ.അശോകൻ അധ്യക്ഷനായി.

അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി കെ. രമേശൻ, എച്ച് എം ഫോറം സെക്രട്ടറി കെ. അജേഷ്, കുന്നുമ്മൽ എൽ പി സ്കൂൾ പ്രധാനധ്യാപിക പി.ഗീത, ഓർഗനൈസിംഗ് സെക്രട്ടറി കെ. റഫീഖ്, പി.ടി.എ പ്രസി.ഐ.ടി.കെ പ്രശാന്ത് എന്നിവർ സംസാരിച്ചു.

കുന്നുമ്മൽ യു.പി പ്രധാനധ്യാപകൻ കെ.എ ശരത്ത് സ്വാഗതവും, റിനിഷ മഠത്തിൽ നന്ദിയും പറഞ്ഞു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 74 പേരാണ് മത്സരങ്ങളിൽ മാറ്റുരച്ചത്. വിവിധ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന 2 വീതം മത്സരാർത്ഥികൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230260/a-chess-competition-was-organized-in-connection-with-the-chokli-sub-district-sports-fair74-people-competed-in-the-chess-championship-held-at-champat-kunummal-up-school)