---
title: "രാജേഷിന്റെ കുടിലിലേക്ക് 75 ലക്ഷത്തിന്റെ സ്ത്രീശക്തി സമ്മാനം"
english_title: "Shreeshakti gift of 75 lakhs to Rajesh's hut"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230185/shreeshakti-gift-of-75-lakhs-to-rajeshs-hut"
published_at: "2024-08-22T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6cdba33fca_66c6c90bbb41c_rajesh.jpg"
keywords: []
---

# രാജേഷിന്റെ കുടിലിലേക്ക് 75 ലക്ഷത്തിന്റെ സ്ത്രീശക്തി സമ്മാനം

> **Lead Summary:** ** ** നിർധനകുടുംബത്തിന്റെ ഷീറ്റുമേഞ്ഞ കുടിലിലേക്ക് 75 ലക്ഷത്തിന്റെ ലോട്ടറി സമ്മാനം. പള്ളിപ്പുറം തിരുനല്ലൂർ കോപ്പപറമ്പിൽ ടി.എം. രാജേഷിനാണ് ചൊവ്വാഴ്ച നറുക്കെടുത്ത സംസ്ഥാനസർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാംസമ്മാനമായ 75ലക്ഷത്തിന്റെ ഭാഗ്യമെത്തിയത്.

## Article Content

** ** നിർധനകുടുംബത്തിന്റെ ഷീറ്റുമേഞ്ഞ കുടിലിലേക്ക് 75 ലക്ഷത്തിന്റെ ലോട്ടറി സമ്മാനം. പള്ളിപ്പുറം തിരുനല്ലൂർ കോപ്പപറമ്പിൽ ടി.എം. രാജേഷിനാണ് ചൊവ്വാഴ്ച നറുക്കെടുത്ത സംസ്ഥാനസർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാംസമ്മാനമായ 75ലക്ഷത്തിന്റെ ഭാഗ്യമെത്തിയത്.

മാലിന്യംനീക്കുന്ന വാഹനത്തിൽ ജോലിചെയ്യുന്ന രാജേഷ് കുടുംബത്തോടൊപ്പം തകരഷീറ്റു മേഞ്ഞ വീട്ടിലാണു താമസം. പതിവായി ടിക്കറ്റ് എടുക്കാറുള്ള രാജേഷിന് ഇതിനു മുൻപ്‌ 5,000 രൂപ വരെ സമ്മാനം ലഭിച്ചിട്ടുണ്ട്.

സമ്മാനാർഹമായ ടിക്കറ്റ് തിരുനല്ലൂർ സഹകരണബാങ്കിലെത്തി പ്രസിഡന്റ് ഡി.വി. വിമലിനു കൈമാറി. ഭാര്യ ടി.കെ. സജിനിയും മകൾ നിരഞ്ജനയും ചേർന്ന കുടുംബത്തിനു സുരക്ഷിതമായ ഒരു വീടുനിർമിക്കണം -രാജേഷ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230185/shreeshakti-gift-of-75-lakhs-to-rajeshs-hut)