---
title: "തലശേരി നഗരത്തിൽ നിർത്തിയിട്ട സ്കൂട്ടർ കവർന്ന തിരുവനന്തപുരം സ്വദേശി പിടിയിൽ"
english_title: "Thiruvananthapuram resident arrested for stealing scooter parked in Thalassery city"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230101/thiruvananthapuram-resident-arrested-for-stealing-scooter-parked-in-thalassery-city"
published_at: "2024-08-21T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c61a3d4c54f_Untitled-4_copy.jpg"
keywords: []
---

# തലശേരി നഗരത്തിൽ നിർത്തിയിട്ട സ്കൂട്ടർ കവർന്ന തിരുവനന്തപുരം സ്വദേശി പിടിയിൽ

> **Lead Summary:** **തലശേരി: **തലശേരി നഗരത്തിൽ വ്യാപാരഭവന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച് കടന്നു കളയുകയായിരുന്ന വിരുതൻ കയ്യോടെ പോലീസ് പിടിയിലായി.

## Article Content

**തലശേരി: **തലശേരി നഗരത്തിൽ വ്യാപാരഭവന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച് കടന്നു കളയുകയായിരുന്ന വിരുതൻ കയ്യോടെ പോലീസ് പിടിയിലായി.

തിരുവനന്തപുരം വിളപ്പിൽശാല ചെറിയക്കോട് സുധാഭവനിലെ പൊന്നിടത്താൻ കുഴി മനു മിഖായേലിനെ (30)യാണ് തലശേരി എസ്.ഐ അഖിൽ അറസ്റ്റ് ചെയ്തത്.

രാത്രി പത്ത് മണിയോടെയാണ് ഇയാൾ പിടിയിലായത്. ചിറക്കരയിലെ കാത്താണ്ടി മുഹമ്മദ് സാക്കിറിന്റെ കെ.എൽ. 58 എ.എ 1135 സുസുക്കി ആക്സസ് സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്. സംഗമം ഓഡിറ്റോറിയത്തിനടുത്ത വ്യാപാര ഭവന് മുന്നിൽ നിർത്തിയിട്ടതായിരുന്നു സ്കൂട്ടർ.

പോലീസ് വാഹന പരിശോധനയ്ക്കിടെ പരുങ്ങുന്നത് കണ്ട് സംശയം തോന്നി ഇയാളെ ചോദ്യം ചെയ്ത‌തപ്പോഴാണ് വാഹനം കവർച്ച നടത്തിയതാണെന്ന് മനസിലായത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരു ന്നു. നിരവധി കവർച്ചാക്കേസിൽ പ്രതിയാണ് ഇയാളെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230101/thiruvananthapuram-resident-arrested-for-stealing-scooter-parked-in-thalassery-city)