---
title: "വയനാടിനെ ചേർത്ത് പിടിച്ച് വീണ്ടും ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യുപി"
english_title: "Chendiad Abdurrahman Memorial UP again after joining Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230048/chendiad-abdurrahman-memorial-up-again-after-joining-wayanad"
published_at: "2024-08-21T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5e73920544_Untitled-1_copy.jpg"
keywords: []
---

# വയനാടിനെ ചേർത്ത് പിടിച്ച് വീണ്ടും ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യുപി

> **Lead Summary:** **ചെണ്ടയാട്: ** ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു.പി സ്കൂൾ വയനാടിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളിൽ നിന്ന് വിദ്യാർഥികൾ ശേഖരിച്ച ഫണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ അനിൽ കുമാറിന് കൈമാറി.

## Article Content

**ചെണ്ടയാട്: ** ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു.പി സ്കൂൾ വയനാടിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളിൽ നിന്ന് വിദ്യാർഥികൾ ശേഖരിച്ച ഫണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ അനിൽ കുമാറിന് കൈമാറി.

പഞ്ചായത്ത് അംഗം കെ ഫസീല , പി ടി എ പ്രസിഡന്റ് പി കെ മുസ്തഫ, പ്രധാനധ്യാപകൻ എം.പി വിനോദൻ, സ്റ്റാഫ് സെക്രട്ടറി ടി. ഷിമിത്ത്, എസ് ആർ ജി കൺവീനർ അമൃത ചന്ദ്ര തുടങ്ങിയവർ സംസാരിച്ചു. നേരത്തെ വയനാട്ടിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ സ്കൂൾ കൈമാറിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230048/chendiad-abdurrahman-memorial-up-again-after-joining-wayanad)