---
title: "പ്രസിഡൻ്റ് സ്ഥാനത്തു നിന്നുള്ള കെ പി സാജുവിൻ്റെ രാജി വെറും നാടകമെന്ന്  കടവത്തൂർ സ്വദേശി ഇ കെ പവിത്രൻ "
english_title: "Kadavathur native EK Pavithran says that KP Saju's resignation from the post of President is just a drama;It is also alleged that there is a lot of corruption going on in Manjodi Indira Gandhi Hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230009/kadavathur-native-ek-pavithran-says-that-kp-sajus-resignation-from-the-post-of-president-is-just-a-dramait-is-also-alleged-that-there-is-a-lot-of-corruption-going-on-in-manjodi-indira-gandhi-hospital"
published_at: "2024-08-21T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5bb9d4c8e2_Untitled-5_copy.jpg"
keywords: []
---

# പ്രസിഡൻ്റ് സ്ഥാനത്തു നിന്നുള്ള കെ പി സാജുവിൻ്റെ രാജി വെറും നാടകമെന്ന്  കടവത്തൂർ സ്വദേശി ഇ കെ പവിത്രൻ 

> **Lead Summary:** **തലശ്ശേരി:** തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് കെപി സാജു രാജിവച്ചത് വെറും നാടകമാണെന്നും അയോഗ്യത കൽപ്പിച്ചതും നിയമ നടപടികളും തുടർന്ന് കാണ്ടിരിക്കെ നിയമത്തിൻ്റെ നൂലാമാലകളിൽ നിന്ന് രക്ഷപ്പെട്ട് അധികാരത്തിൽ കടിച്ചു തൂങ്ങാനുള്ള വെറും തന്ത്രമാണ് സാജുവിൻ്റെ രാജിയെന്നും ഇ.കെ പവിത്രൻ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

## Article Content

**തലശ്ശേരി:** തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് കെപി സാജു രാജിവച്ചത് വെറും നാടകമാണെന്നും അയോഗ്യത കൽപ്പിച്ചതും നിയമ നടപടികളും തുടർന്ന് കാണ്ടിരിക്കെ നിയമത്തിൻ്റെ നൂലാമാലകളിൽ നിന്ന് രക്ഷപ്പെട്ട് അധികാരത്തിൽ കടിച്ചു തൂങ്ങാനുള്ള വെറും തന്ത്രമാണ് സാജുവിൻ്റെ രാജിയെന്നും ഇ.കെ പവിത്രൻ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ബിനാമി പേരിൽ ക്വാറി ലൈസൻസ് നേടുകയും ഇന്ദിരാ ഗാന്ധി ആശുപത്രിയെ സ്വന്തം ബിസ്നസ് സ്ഥാപനമാക്കി സ്വന്തം വളർച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുയാണെന്നും പവിത്രൻ പറഞ്ഞു.

ആശുപത്രിയുടെ പേരിലും മറ്റും നടത്തുന്ന അഴിമതികൾ ചൂണ്ടിക്കാട്ടി നിരവധിതവണ ഡിസിസിക്കും, നേതൃത്വത്തിനും ഉൾപ്പെടെ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നവീകരണ പ്രവർത്തിയുടെ പേരിൽ ഉൾപ്പെടെ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നതെന്നും ഇ.കെ പവിത്രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230009/kadavathur-native-ek-pavithran-says-that-kp-sajus-resignation-from-the-post-of-president-is-just-a-dramait-is-also-alleged-that-there-is-a-lot-of-corruption-going-on-in-manjodi-indira-gandhi-hospital)