---
title: "തുടർച്ചയായ 100 ശതമാനം വിജയവുമായി തലയെടുപ്പോടെ കണ്ണൂർ മാടായി  ഗവ.ഐ.ടി.ഐ ; വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു."
english_title: "Kannur Matai Govt. ITI with 100 percent consecutive success;Applications are invited for various courses."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229941/kannur-matai-govt-iti-with-100-percent-consecutive-successapplications-are-invited-for-various-courses"
published_at: "2024-08-21T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c58ed93e131_Untitled-3_copy.jpg"
keywords: []
---

# തുടർച്ചയായ 100 ശതമാനം വിജയവുമായി തലയെടുപ്പോടെ കണ്ണൂർ മാടായി  ഗവ.ഐ.ടി.ഐ ; വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

> **Lead Summary:** **കണ്ണൂർ: **കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഐടിഐകളിൽ കണ്ണൂർ ജില്ലയിലുള്ള ഏക സ്ഥാപനമാണ് മാടായി ഗവ. ഐടിഐ.

## Article Content

**കണ്ണൂർ: **കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഐടിഐകളിൽ കണ്ണൂർ ജില്ലയിലുള്ള ഏക സ്ഥാപനമാണ് മാടായി ഗവ. ഐടിഐ.

ലൊക്കേഷൻ

പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ മാറിയും, പഴയങ്ങാടി മുട്ടം ബസ് റൂട്ടിൽ വെങ്ങര ഗെയ്റ്റ് ബസ്റ്റോപ്പിൽ നിന്ന് 100 മീറ്റർ മാറിയുമാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

കോഴ്സുകൾ

കേന്ദ്രസർക്കാരിന് കീഴിലുള്ള എൻസിവിടി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളായ പെയിന്റർ ജനറൽ (രണ്ടുവർഷം), പ്ലംബർ( ഒരു വർഷം) എന്നീ കോഴ്സുകളാണ് ഐടിഐയിൽ നിലവിലുള്ളത്.

തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ പെയിന്റർ ജനറൽ ട്രേഡ് പഠിപ്പിക്കുന്ന ഏക സ്ഥാപനമാണ് മാടായി ഐടിഐ. അഡ്മിഷൻ 80% സീറ്റുകൾ എസ് സി വിഭാഗത്തിനും, 10% സീറ്റുകൾ എസ് ടി വിഭാഗത്തിനും, 10% സീറ്റുകൾ ജനറൽ വിഭാഗത്തിനുമായാണ് പ്രവേശനം നൽകുന്നത്.

എസ് സി വിഭാഗത്തിൽ ഒഴിവ് വരുന്ന സീറ്റുകളിലേക്ക് എസ് ടി വിഭാഗത്തിലുളള വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതാണ്. ആനുകൂല്യങ്ങൾ പഠനവും താമസവും ഭക്ഷണവും പൂർണമായും സൗജന്യമാണ്.

എല്ലാ ട്രെയിനുകൾക്കും 900 രൂപ യൂണിഫോം അലവൻസ്, 3000 രൂപ സ്റ്റഡി ടൂർ അലവൻസ് കൂടാതെ എല്ലാ ദിവസവും പോഷകാഹാരം, ഉച്ചഭക്ഷണം എന്നിവയും പഠനത്തിനാവശ്യമായ ടെക്സ്റ്റ് ബുക്കുകൾ, ലോഗ് ബുക്ക്, റെക്കോർഡ് ബുക്ക്, ഡയറി എന്നിവയും ലഭിക്കുന്നതാണ്.

കൂടാതെ എസ് സി - എസ് ടി ട്രെയിനികൾക്ക് 800 രൂപ സ്റ്റൈപ്പന്റ് 1000 രൂപ ലംപ്സം ഗ്രാൻഡ് എന്നിവയും കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ടൂൾ കിറ്റും ലഭിക്കുന്നതാണ്.

പരിശീലനം മികച്ച ഭൗതിക സാഹചര്യങ്ങളോടൊപ്പം ത്രീ ഡി എം സ്മാർട്ട് ക്ലാസ്സ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, ആധുനിക ഉപകരണങ്ങളോടെയുള്ള വർക്ക്ഷോപ്പുകളിൽ മികച്ച പരിശീലനം ലഭിച്ച അധ്യാപകരാണ് പരിശീലനം നൽകുന്നത്. പരിശീലന കാലയളവിൽ തന്നെ എല്ലാ വർഷവും വ്യവസായ സ്ഥാപനങ്ങളിൽ 150 മണിക്കൂർ 'ഓൺ ജോബ് ട്രെയിനിങ്' നൽകി വരുന്നുണ്ട്.

സർട്ടിഫിക്കറ്റ് കോഴ്സ് വിജയിക്കുന്നവർക്ക് കേന്ദ്ര ഗവൺമെൻറ് സ്ഥാപനമായ എന്‍ സി വി ടി ആണ് സർട്ടിഫിക്കറ്റ് നൽകുന്നത്. വിദേശ രാജ്യങ്ങളിലടക്കം അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ആണിത്. റിസൽട്ട് അഖിലേന്ത്യ ട്രേഡ് ടെസ്റ്റുകളിൽ മികച്ച വിജയമാണ് മാടായി ഐടിഐ നേടിവരുന്നത്.

തുടർച്ചയായി 100% വിജയം ഐടിഐക്ക് ലഭിച്ചിട്ടുണ്ട്. രണ്ട് ട്രേഡിലെയും പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു.

പ്ലേസ്മെന്റ് പെയിന്റർ ജനറൽ ട്രേഡിൽ 100% പ്ലേസ്മെന്റ് നൽകാറുണ്ട്. കഴിഞ്ഞ വർഷം വരെ വിജയിച്ച എല്ലാ പെയിന്റർ ജനറൽ വിദ്യാർത്ഥികൾക്കും ക്യാമ്പസ് ഇൻറർവ്യൂ വഴി ജോലി ലഭിച്ചു. കൂടാതെ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് അപ്രന്റീസ് ഷിപ്പ് ട്രെയിനിങ്ങും, മൾട്ടി നാഷണൽ കമ്പനികളിലേക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലേസ്മെന്റും നൽകിവരുന്നു.

ജോലി സാധ്യതകൾ പെയിന്റർ ജനറൽ റെയിൽവേ, കൊച്ചിൻ ഷിപ്പ് യാർഡ്, കെഎസ്ആർടിസി തുടങ്ങിയ കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലും, മറ്റ് പി എസ് സി നിയമനങ്ങളും ടാറ്റ ടൊയോട്ട, ഹോണ്ട, മാരുതി തുടങ്ങിയ മൾട്ടി നാഷണൽ കമ്പനികളിലും അവരുടെ സർവീസ് സെന്ററുകളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ലഭിച്ചുവരുന്നു.

പ്ലംബർ വാട്ടർ അതോറിറ്റി ആരോഗ്യവകുപ്പ് റെയിൽവേ തുടങ്ങിയ കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലും, മറ്റ് പി എസ് സി നിയമനങ്ങളിലും, ഫ്ലാറ്റ് നിർമ്മാതാക്കൾ ,വാട്ടർ തീം പാർക്കുകൾ എന്നിവയിലും ജോലി ലഭ്യമാണ്. കൂടാതെ വാട്ടർ അതോറിറ്റിയുടെ വാട്ടർ കണക്ഷൻ നൽകുന്നതിനും കോൺട്രാക്ട് വർക്കുകൾ എടുക്കുന്നതിനും ആവശ്യമായ പ്ലംബിംഗ് ലൈസൻസ് ലഭിക്കുന്നതിനും പ്ലംബർ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

ഹോസ്റ്റൽ മികച്ച സൗകര്യത്തോടെ മൂന്ന് നിലകളിലായി നിർമ്മിച്ചിരിക്കുന്ന ബോയ്സ് ഹോസ്റ്റൽ കെട്ടിടം ഈ അധ്യയന വർഷം മുതൽ കുട്ടികൾക്ക് തുറന്നുകൊടുക്കുകയാണ്.

രണ്ട് നിലകളിലായി, ഓരോ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം അലമാര, മേശ കസേര കട്ടിൽ, കിടക്ക ബെഡ്ഷീറ്റ് തുടങ്ങിയവടെയുള്ള 22 മുറികളിൽ 44 കുട്ടികൾക്കാണ് താമസ സൗകര്യം ഉള്ളത്. ഡൈനിങ് ഹാൾ, കോൺഫ്രൻസ് ഹാൾ, ലൈബ്രറി, കിച്ചൻ, സിക്ക് റൂം, എന്നിവയും ഹോസ്റ്റലിൽ സജ്ജീകരിച്ചിട്ടുണ്ട്.

എല്ലാ നിലകളിലും ആവശ്യമായ ടോയ്ലറ്റ്, ബാത്റൂം സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മുഴുവൻ സമയ ശുദ്ധജല വിതരണം നടത്തുന്നതിന് ആവശ്യമായ സമ്പ് ടാങ്ക്, പമ്പുകൾ, വാട്ടർ ടാങ്ക് എന്നിവയും ഹോസ്റ്റലിൽ ഉണ്ട്.

കെയർടേക്കർ, വാച്ച് മാൻ, ഫുൾടൈം സ്വീപ്പർ എന്നിവരുടെ സേവനവും ഹോസ്റ്റലിൽ ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ : 9447 228 499, 9995 178 614.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229941/kannur-matai-govt-iti-with-100-percent-consecutive-successapplications-are-invited-for-various-courses)