---
title: "കൊളവല്ലൂരിൽ വിവാഹ നിശ്ചയം നടക്കവെ വീട്ടിൽ ഇരു സംഘങ്ങൾ തമ്മിൽ  വാക്കേറ്റം ; രാത്രി 2 വീട്ടുകാർക്ക്  നേരെ അക്രമം"
english_title: "A fight between two groups in the house during the marriage engagement in Kovallur;Night 2 violence against family members"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229827/a-fight-between-two-groups-in-the-house-during-the-marriage-engagement-in-kovallurnight-2-violence-against-family-members"
published_at: "2024-08-20T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4bf37acad9_download_(6).jpg"
keywords: []
---

# കൊളവല്ലൂരിൽ വിവാഹ നിശ്ചയം നടക്കവെ വീട്ടിൽ ഇരു സംഘങ്ങൾ തമ്മിൽ  വാക്കേറ്റം ; രാത്രി 2 വീട്ടുകാർക്ക്  നേരെ അക്രമം

> **Lead Summary:** **കൊളവല്ലൂർ: **വിവാഹ നിശ്ചയം നടന്ന വീട്ടിലുണ്ടായ വാക്കുതർക്കത്തിൻ്റെ തുടർച്ചയായി വീടുകളിൽ ചേരിതിരിഞ്ഞ് ആക്രമണം.

## Article Content

**കൊളവല്ലൂർ: **വിവാഹ നിശ്ചയം നടന്ന വീട്ടിലുണ്ടായ വാക്കുതർക്കത്തിൻ്റെ തുടർച്ചയായി വീടുകളിൽ ചേരിതിരിഞ്ഞ് ആക്രമണം.

കൊളവല്ലൂർ അമ്പായക്കുണ്ടിലെയും, എലിക്കുന്നിലെയും വീട്ടുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. നേരത്തെ ഒരു വീട്ടിൽ വിവാഹനിശ്ചയം നടക്കുന്നതിനിടെ വാക്കുതർക്ക മുണ്ടായിരുന്നു.

ഭക്ഷണം വിളമ്പുന്നതിനിടെ വെള്ളം ദേഹത്ത് വീണതിനെ തുടർന്ന് ഉണ്ടായ വാക്കുതർക്കം വീട്ടുകാരും, നാട്ടുകാരും പറഞ്ഞു തീർത്തിരുന്നു.

എന്നാൽ രാത്രിയിൽ ഇതിന്റെ ബാക്കിയായി എലിക്കുന്നിലെ പി.പി സൗമ്യചന്ദ്രൻ്റെ വീട്ടിൽ നടന്ന അക്രമത്തിൽ സൗമ്യചന്ദ്രന് പുറമെ വീട്ടുകാരായ ജലജ, ഷൈലജ എന്നിവർക്കും പരിക്കേറ്റു.

ഇതിനു പുറമെയാണ് അമ്പായക്കുണ്ടിലെ സി.കെ പ്രസീതയുടെ വീടിനു നേരെ അക്രമണമുണ്ടായത്. പ്രസീതയ്ക്കും മകൻ ഷാരോണിനും പരിക്കേറ്റു. ഇരുവിഭാഗത്തിനുമെതിരെ കൊളവല്ലൂർ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229827/a-fight-between-two-groups-in-the-house-during-the-marriage-engagement-in-kovallurnight-2-violence-against-family-members)