---
title: "പാനൂരിൻ്റെ കിഴക്കൻ മേഖലയിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ ബസ്സ് റൂട്ട് ;  ജനകീയ സദസ്സ് നടത്തി"
english_title: "Bus route to solve the traffic problem in the eastern region of Panur;A public meeting was held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229779/bus-route-to-solve-the-traffic-problem-in-the-eastern-region-of-panura-public-meeting-was-held"
published_at: "2024-08-20T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c49ac87faf1_Untitled-1_copy.jpg"
keywords: []
---

# പാനൂരിൻ്റെ കിഴക്കൻ മേഖലയിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ ബസ്സ് റൂട്ട് ;  ജനകീയ സദസ്സ് നടത്തി

> **Lead Summary:** **പാനൂർ: ** പൊതുഗതാഗത സംവിധാനം നിലവിലില്ലാത്ത സ്ഥലങ്ങളിലേക്ക് ബസ് റൂട്ട് നിർദ്ദേശിക്കുന്നതിനായി തലശ്ശേരി സബ് ആർ.ടി. ഓഫീസിൻ്റെ നേതൃത്വത്തിൽ കൂത്തു പറമ്പ് മണ്ഡലം തല ജനകിയ സദസ് നടത്തി. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ കെ.പി. മോഹനൻ എം. എൽ. എ.യുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

## Article Content

**പാനൂർ: ** പൊതുഗതാഗത സംവിധാനം നിലവിലില്ലാത്ത സ്ഥലങ്ങളിലേക്ക് ബസ് റൂട്ട് നിർദ്ദേശിക്കുന്നതിനായി തലശ്ശേരി സബ് ആർ.ടി. ഓഫീസിൻ്റെ നേതൃത്വത്തിൽ കൂത്തു പറമ്പ് മണ്ഡലം തല ജനകിയ സദസ് നടത്തി. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ കെ.പി. മോഹനൻ എം. എൽ. എ.യുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

പാനൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ പ്രീത അശോക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.വത്സൻ, സി.രാജീവൻ, എൻ.വി. ഷിനിജ, കെ ലത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ.ഷീല, ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, എന്നിവർ സംസാരിച്ചു. ജോ.ആർ.ടി.ഒ നവാസ് സ്വാഗതം പറഞ്ഞു.

നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകൾ കൃത്യത പാലിക്കണമെന്നും, നോ പാർക്കിംഗ് കേന്ദ്രത്തിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെയുള്ള പിഴയീടാക്കൽ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229779/bus-route-to-solve-the-traffic-problem-in-the-eastern-region-of-panura-public-meeting-was-held)