---
title: "എംഡിഎംഎയുമായി എയ്ഡഡ് സ്കൂള്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയിൽ"
english_title: "Two people, including the school manager, arrested with MDMA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229716/two-people-including-the-school-manager-arrested-with-mdma"
published_at: "2024-08-20T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c455465a645_66c452e6003ac_malappuram.jpg"
keywords: []
---

# എംഡിഎംഎയുമായി എയ്ഡഡ് സ്കൂള്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയിൽ

> **Lead Summary:** **മ**ലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിവേട്ട. 104 ഗ്രാം എംഡിഎംഎ യുമായി എയ്ഡഡ് സ്ക്കൂള്‍ മാനേജരടക്കം രണ്ടു പേര്‍ പിടിയിലായി.

## Article Content

**മ**ലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിവേട്ട. 104 ഗ്രാം എംഡിഎംഎ യുമായി എയ്ഡഡ് സ്ക്കൂള്‍ മാനേജരടക്കം രണ്ടു പേര്‍ പിടിയിലായി.

തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍ , ഷാനിദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. അറസ്റ്റിലായ ദാവൂദ് ഷെമീൽ എയ്ഡഡ് സ്കൂളിന്‍റെ മാനേജരാണ്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229716/two-people-including-the-school-manager-arrested-with-mdma)