---
title: "പള്ളൂർ നാലുതറയിൽ  നവീകരിച്ച ശ്രീനാരായണ ഗുരു സ്മാരക മഠത്തിന്റെ ഉദ്ഘാടനവും ചതയദിനാഘോഷവും നടന്നു."
english_title: "Inauguration of the renovated Sree Narayana Guru Memorial Mutt on the fourth floor of Pallur and Chathaya Dinalosha was held."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229706/inauguration-of-the-renovated-sree-narayana-guru-memorial-mutt-on-the-fourth-floor-of-pallur-and-chathaya-dinalosha-was-held"
published_at: "2024-08-20T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4513da6df1_Untitled-6_copy.jpg"
keywords: []
---

# പള്ളൂർ നാലുതറയിൽ  നവീകരിച്ച ശ്രീനാരായണ ഗുരു സ്മാരക മഠത്തിന്റെ ഉദ്ഘാടനവും ചതയദിനാഘോഷവും നടന്നു.

> **Lead Summary:** പ**ള്ളൂർ: **പള്ളൂർ നാലുതറയിൽ നവീകരിച്ച ശ്രീനാരായണ ഗുരു സ്മാരക മഠത്തിന്റെ ഉദ്ഘാടനവും ചതയദിനാലോഷവും നടന്നു.

## Article Content

പ**ള്ളൂർ: **പള്ളൂർ നാലുതറയിൽ നവീകരിച്ച ശ്രീനാരായണ ഗുരു സ്മാരക മഠത്തിന്റെ ഉദ്ഘാടനവും ചതയദിനാലോഷവും നടന്നു.

തലശ്ശേരി ജഗന്നാഥ ക്ഷേത്രം ജ്ഞാനോദയ യോഗം പ്രസിഡന്റ്‌ അഡ്വ. കെ സത്യൻ ഉത്ഘാടനം ചെയ്തു.

ശ്രീനാരായണ വിദ്യാഭ്യാസ സാംസ്‌കാരിക സമിതി വൈസ് പ്രസിഡണ്ട് പി ശ്രീധരൻ പതാക ഉയർത്തി. പ്രസിഡണ്ട് പി വി കുമാർ അധ്യക്ഷത വഹിച്ചു.

പള്ളൂർ ശ്രീനാരായണ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ തിലകൻ കെ. സാന്ദ്രം ആശംസ പ്രസംഗം നടത്തി. സമിതി സെക്രട്ടറി പി രാജൻ സ്വാഗതവും ജയതിലകൻ നന്ദിയും പറഞ്ഞു. വി.ശ്രീധരൻ, പികെ ദിലീപ്, എൻ മോഹനൻ, ജീവാനന്ദൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.പായസദാനവുണ്ടായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229706/inauguration-of-the-renovated-sree-narayana-guru-memorial-mutt-on-the-fourth-floor-of-pallur-and-chathaya-dinalosha-was-held)