---
title: "പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി"
english_title: "The body of a missing youth was found in the river"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229690/the-body-of-a-missing-youth-was-found-in-the-river"
published_at: "2024-08-20T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c444b9c5eae_66c4360a27ad4_hhh.jpg"
keywords: []
---

# പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** ** **ചിറ്റാർ പുഴയിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാലാ വലവൂർ ഇളംതോട്ടത്തിൽ അരുൺ ചന്ദ്രൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

## Article Content

** **ചിറ്റാർ പുഴയിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാലാ വലവൂർ ഇളംതോട്ടത്തിൽ അരുൺ ചന്ദ്രൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

പഴയിടം കോസ് വേയ്ക്ക് സമീപം മൂന്നാംദിവസമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് ചിറക്കടവ് മൂന്നാം മൈലിൽ ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ അരുണിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്.

മൃതദേഹം കിലോമീറ്ററുകൾ അകലെ പഴയിടം മണിമലയാറ്റിൽനിന്നാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഫയർഫോഴ്സും ഈരാറ്റുപേട്ട നൻമ കൂട്ടവും ചേർന്ന് ചിറക്കടവ് പഴയിടം കോസ് വേക്ക് സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229690/the-body-of-a-missing-youth-was-found-in-the-river)