---
title: "പാനൂർ ടൗണിലൂടെ ലൈസൻസില്ലാതെ 17 കാരൻ ബൈക്കോടിച്ചു ; ആർസി ഓണറായ അമ്മക്കെതിരെ കേസ്"
english_title: "A 17-year-old rode a bike without a license through Panur town;Case against RC owner mother"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/229470/a-17-year-old-rode-a-bike-without-a-license-through-panur-towncase-against-rc-owner-mother"
published_at: "2024-08-19T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c3178322411_download_(5).jpg"
keywords: []
---

# പാനൂർ ടൗണിലൂടെ ലൈസൻസില്ലാതെ 17 കാരൻ ബൈക്കോടിച്ചു ; ആർസി ഓണറായ അമ്മക്കെതിരെ കേസ്

> **Lead Summary:** **പാനൂർ: ** പാനൂർ ടൗണിലൂടെ അപകടകരമായ രീതിയിൽ ബൈക്കോടിച്ച 17കാരൻ പിടിയിൽ. വാഹന പരിശോധന നടത്തുകയായിരുന്ന പാനൂർ എസ്.ഐ രാംജിത്തും സംഘത്തിൻ്റെ മുന്നിലേക്കാണ് 17 കാരൻ ബൈക്കോടിച്ചെത്തിയത്.

## Article Content

**പാനൂർ: ** പാനൂർ ടൗണിലൂടെ അപകടകരമായ രീതിയിൽ ബൈക്കോടിച്ച 17കാരൻ പിടിയിൽ. വാഹന പരിശോധന നടത്തുകയായിരുന്ന പാനൂർ എസ്.ഐ രാംജിത്തും സംഘത്തിൻ്റെ മുന്നിലേക്കാണ് 17 കാരൻ ബൈക്കോടിച്ചെത്തിയത്.

അന്വേഷണത്തിൽ വിളക്കോട്ടൂരിലെ മിനിയുടെ പേരിലാണ് ബൈക്കെന്ന് കണ്ടെത്തി. തുടർന്ന് അമ്മക്കെതിരെ കേസെടുക്കുകയായിരുന്നു.

വരും ദിവസങ്ങളിലും കുട്ടി ഡ്രൈവർമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് പാനൂർ പൊലീസ അറിയിച്ചു. കാൽ ലക്ഷം രൂപ മുതൽ പിഴ വിധിക്കാവുന്ന കുറ്റമാണിത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/229470/a-17-year-old-rode-a-bike-without-a-license-through-panur-towncase-against-rc-owner-mother)